International

വധശിക്ഷയ്ക്കെതിരെ അര്‍കന്‍സാസിലെ കത്തോലിക്കര്‍

Sathyadeepam

അമേരിക്കന്‍ സംസ്ഥാനമായ അര്‍കന്‍സാസ് ഏതാനും വധശിക്ഷകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇവിടത്തെ കത്തോലിക്കാസഭ വധശിക്ഷയ്ക്കെതിരായ ശക്തമായ ബോധവത്കരണവുമായി രംഗത്തിറങ്ങി. സ്റ്റേ നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു വധശിക്ഷ കഴിഞ്ഞയാഴ്ച നടപ്പാക്കി. ഈയാഴ്ച രണ്ടു പേരെ ഒന്നിച്ചു വധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആകെ എട്ടു പേര്‍ക്കെതിരായ വധശിക്ഷകള്‍ തുടര്‍ച്ചയായി നടപ്പാക്കാനാണ് തീരുമാനം. തീരുമാനം പുറത്തു വന്ന കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇവിടത്തെ കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ വധശിക്ഷ നടപ്പാക്കരുതെന്ന് ഗവര്‍ണറോടു കത്തുമുഖേന അഭ്യര്‍ത്ഥിച്ചിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എല്ലാവര്‍ക്കും അതിനു പകരം ജീവിതാന്ത്യം വരെ പരോളില്ലാത്ത തടവുശിക്ഷ നല്‍കണമെന്ന നിര്‍ദേശവും സഭ മുന്നോട്ടു വച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്