International

നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ നൈയാമികമായ നിയന്ത്രണമുണ്ടാക്കണം: കര്‍ദിനാള്‍ പരോളീന്‍

Sathyadeepam

നീതി ഉറപ്പാക്കുന്നതിനായി, വാക്കുകളെ നിരായുധീകരിക്കുക, ഇരകളുടെ കാഴ്ചപ്പാട് സ്വീകരിക്കുക, ആരോഗ്യകരമായ യാഥാര്‍ത്ഥ്യ ബോധം വളര്‍ത്തിയെടുക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളീന്‍ ഓര്‍മ്മിപ്പിച്ചു. ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ കാനോനിക നിയമവിഭാഗം ആരംഭിച്ചതിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം നീതിയും പൊതുനന്മയും ലക്ഷ്യമാ ക്കിയുള്ളതാകണമെന്നും, അതിന്റെ മേല്‍ നിയമങ്ങളുടെ നിയന്ത്രണമുണ്ടാകണമെന്നും, അസമത്വങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരത്തിന്റെ സംസ്‌കാരത്തിനു പകരം സ്‌നേഹ സംസ്‌കാരം വളര്‍ത്തിയെടുക്കുന്ന തില്‍ നിയമത്തിന് നിര്‍ണ്ണായക പങ്കുണ്ട്. നിര്‍മ്മിതബുദ്ധിയും സാങ്കേതികവിദ്യകളും മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷി ക്കുന്നതിനായിരിക്കണം ഉപയോഗി ക്കേണ്ടത്. നീതിയും സമത്വവും വര്‍ദ്ധിപ്പിക്കുന്നതിലും അവ സഹായ കരമാകേണ്ടതുണ്ട്. നിര്‍മ്മിതബുദ്ധിയുടേതുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ രൂപകല്പന മുതല്‍ അതിന്റെ ഉപയോഗം വരെയുള്ള ഇടങ്ങളില്‍ സാമൂഹികനീതി ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തന ശൈലിയാണ് സ്വീകരിക്കേണ്ടത്. - അദ്ദേഹം വിശദീകരിച്ചു.

സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഭാഷയ്ക്കു പകരം, സംവാദത്തിന്റെ ഭാഷ സ്വീകരിക്കാനും, യുദ്ധബാ ധിതര്‍, അഭയാര്‍ത്ഥികള്‍ സാധാരണക്കാര്‍ തുടങ്ങിയവരുടെ ദുരിതങ്ങള്‍ പരിഗണിക്കാനും, സമാധാനം പ്രാവര്‍ത്തികമാക്കാനും സഹായകരമായ നിയമനിര്‍മ്മാണമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ അന്തസ്സും തുല്യാവസരങ്ങളും പൊതുനന്മയും ഉറപ്പാക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യത യാണ് - കാര്‍ഡിനല്‍ വിശദീകരിച്ചു.

സഭ: ക്രിസ്തുവിൽ നിന്ന് ലോകത്തിലേക്കും ലോകത്തിൽ നിന്ന് ക്രിസ്തുവിലേക്കും

മുതിര്‍ന്നവരുടെ സുവിശേഷവത്കരണവും പ്രധാനമാണെന്നു വത്തിക്കാന്‍

വിശുദ്ധ ജരാര്‍ദ് മജെല്ല  (1726-1755) : ഒക്‌ടോബര്‍ 30

പൊന്തിഫിക്കൽ പദവി ലബ്ധിയുടെ നൂറാണ്ടുകൾ - ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമിട്ട് ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട്

വിശുദ്ധ നര്‍സീസ്സസ് (110-222) : ഒക്‌ടോബര്‍ 29