International

പൗരോഹിത്യത്തെക്കുറിച്ചു വത്തിക്കാനില്‍ ദൈവശാസ്ത്ര സിമ്പോസിയം

Sathyadeepam

പൗരോഹിത്യത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ദൈവശാസ്ത്ര സിമ്പോസിയം വത്തിക്കാനില്‍ സംഘടിപ്പിക്കുമെന്നു വത്തിക്കാന്‍ മെത്രാന്‍ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മാര്‍ക് ഔലെറ്റ് അറിയിച്ചു. പുരോഹിത ബ്രഹ്മചര്യം, ദൈവവിളികളുടെ കുറവ്, സഭയില്‍ സ്ത്രീകളുടെ പങ്ക് തുടങ്ങിയ കാര്യങ്ങള്‍ സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്യുമെന്നു അദ്ദേഹം അറിയിച്ചു. കുടുംബം, യുവജനങ്ങള്‍, ലാറ്റിനമേരിക്ക തുടങ്ങിയ പ്രമേയങ്ങളുമായി നടന്ന മെത്രാന്‍ സിനഡുകളിലെല്ലാം പൗരോഹിത്യവും ഒരു വിഷയമായി ഉയര്‍ന്നു വന്നിരുന്നു. അതേ കുറിച്ച് ആഴമേറിയ ഒരു വിചിന്തനം നടത്താനുള്ള സമയമായിരിക്കുന്നു. – കാര്‍ഡിനല്‍ പറഞ്ഞു. 'പൗരോഹിത്യത്തിന്റെ അടിസ്ഥാന ദൈവശാസ്ത്രത്തെ'ക്കുറിച്ചുള്ള സിമ്പോസിയം അടുത്ത വര്‍ഷമാണ് നടക്കുക.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്