International

മാര്‍പാപ്പ പരസ്യവേദിയിലെ പൊതുദര്‍ശനങ്ങള്‍ ആരംഭിച്ചു

Sathyadeepam

കോവിഡ് മൂലം ആറു മാസത്തോളമായി റദ്ദാക്കിയിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനങ്ങള്‍ പൊതുജനങ്ങള്‍ക്കു സംബന്ധിക്കാവുന്ന വിധത്തില്‍ പുനരാരംഭിച്ചു. അപ്പസ്‌തോലിക് പാലസിന്റെ സാന്‍ ദമാസോ അങ്കണത്തിലാണ് ദര്‍ ശനങ്ങള്‍ തത്കാലം ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തിലും പോള്‍ ആറാമന്‍ ഹാളിലുമാണ് മാര്‍പാപ്പ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാറുള്ളത്. കോവി ഡ് പകര്‍ച്ചവ്യാധി പടരാന്‍ തുടങ്ങിയതോടെ അധികാരികളുടെ നിര്‍ദേശപ്രകാരം ഇത് അപ്പസ്‌തോലിക് പാലസിലെ ലൈബ്രറിയിലേക്കു മാറ്റിയിരുന്നു. അവിടേയ്ക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. ലൈബ്രറിയിലെ പൊതുദര്‍ശനങ്ങള്‍ തത്സമയം വെബ്ബിലൂടെ സംപ്രേഷണം ചെയ്യുന്ന പതിവ് പുതുതായി ആരംഭിക്കുകയും ചെയ്തു.

image

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്

ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്