International

ടെഡ് പ്രഭാഷണവുമായി മാര്‍പാപ്പ

Sathyadeepam

ഹ്രസ്വപ്രഭാഷണങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുന്ന ലോകപ്രസിദ്ധമായ ടെഡ് എന്ന സംരംഭവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സഹകരിച്ചു. ലോകമെങ്ങും ലക്ഷകണക്കിനാളുകളാണ് ടെഡില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നത്. പക്ഷേ ഇന്നുവരെയും ഒരു മാര്‍പാപ്പ ഇതിനു തയ്യാറായിട്ടില്ല. ടെഡിന്‍റെ വാര്‍ഷികസമ്മേളനത്തില്‍ തങ്ങള്‍ വലിയൊരു അത്ഭുതം സമ്മാനിക്കാന്‍ പോകുകയാണെന്ന് ടെഡ് അധികൃതര്‍ പ്രഖ്യാപിച്ചപ്പോഴും സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത് മാര്‍പാപ്പയാണെന്ന് ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'ഭാവിയിലെ നിങ്ങള്‍' എന്നതായിരുന്നു പ്രഭാഷണവിഷയം. ഈ വിഷയം തനിക്കിഷ്ടമായെന്നു പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ ആരംഭിക്കുന്നത്. പരസ്പരമുള്ള ബന്ധങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടേക്കു പ്രവഹിക്കുന്നതെന്നു മാര്‍പാപ്പ പറഞ്ഞു. നമ്മളിലാരും സ്വയാധികാരമുള്ള സ്വതന്ത്രനായ ഞാന്‍ അല്ല. എല്ലാവരേയും ഉള്‍പ്പെടുത്തി, പരസ്പരം ഇടപെട്ടുകൊണ്ടു മാത്രമേ നമുക്കൊരു ഭാവി പടുത്തുയര്‍ത്താനാകുകയുള്ളൂ – മാര്‍ പാപ്പ വിശദീകരിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്