International

ലോകദുരിതങ്ങളെ പ.മറിയത്തിനു ഭരമേല്‍പിച്ചുകൊണ്ട് മാര്‍പാപ്പയുടെ സ്വര്‍ഗാരോപണദിന പ്രാര്‍ത്ഥന

Sathyadeepam

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യരനുഭവിക്കുന്ന ആകുലതകളെയും ദുരന്തങ്ങളെയും സംഘര്‍ഷങ്ങളെയും എല്ലാം സമാധാനത്തിന്‍റെ രാജ്ഞിയായ പ.മറിയത്തെ ഭരമേല്‍പിക്കുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സ്വര്‍ഗാരോപണദിനത്തില്‍ സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥന നടത്തുകയായിരുന്നു അദ്ദേഹം. സ്വര്‍ഗീയമാതാവായ മറിയം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നല്‍കട്ടെയെന്ന് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. നന്മയുടെയും വിശ്വാസത്തിന്‍റെയും മാതൃകയാണു മറിയം. തന്‍റെ ഭൗമിക തീര്‍ത്ഥാടനത്തിന്‍റെ അന്ത്യത്തില്‍ മറിയം സ്വര്‍ഗത്തിലേയ്ക്കു എടുക്കപ്പെട്ടു. ജീവന്‍റെയും വിശ്വാസത്തിന്‍റെയും തീര്‍ത്ഥാടനത്തില്‍ മറിയം എപ്പോഴും നമുക്കു മുമ്പില്‍ പോകുന്നു. – മാര്‍പാപ്പ പറഞ്ഞു.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം