International

സീലോഹാ കുളം തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നു

Sathyadeepam

യേശു അന്ധനു കാഴ്ച നല്‍കിയതിലൂടെ പ്രസിദ്ധമായ ജറുസലേമിലെ സീലോഹാ കുളം ഉത്ഖനനപ്രവര്‍ ത്തനങ്ങള്‍ക്കു ശേഷം ആദ്യമായി സന്ദര്‍ശകര്‍ക്കു തുറ ന്നു നല്‍കുന്നു. പഴയ നിയമപ്രകാരം സീലോഹാ കുളം ഹെസക്കിയ രാജാവിന്റെ കാലത്തു നിര്‍മ്മിക്കപ്പെട്ടതാണ് (2 രാജാ. 20:20). 1980 ലാണ് പുരാവസ്തുഗവേഷകര്‍ക്ക് ഇങ്ങനെയൊരു കുളത്തിന്റെ സൂചനകള്‍ ആദ്യമായി ലഭ്യമായത്. ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിനു 2005 വരെ അവര്‍ക്കു കാത്തിരിക്കേണ്ടി വന്നു.

പല ഘട്ടങ്ങളിലായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഈ കുളത്തില്‍ നടന്നിട്ടുണ്ടെന്നു ഇസ്രായേല്‍ പുരാവസ്തുവകുപ്പിന്റെ വക്താവ് പറഞ്ഞു. 225 അടി വീതിയും മൂന്നു വശങ്ങളില്‍ പടിക്കെട്ടുകളും കുളത്തിനുണ്ടെന്ന് ഇതുവരെ നടന്ന ഉത്ഖനനങ്ങള്‍ സൂചിപ്പിക്കുന്നു.

മ്യാന്‍മാറില്‍ സമാധാനം സ്ഥാപിക്കപ്പെടണമെന്നു കാര്‍ഡിനല്‍ മൗങ് ബോ

വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെന്നൈയിലെ സഭൈക്യസമ്മേളനം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി