International

സുഡാന്‍ പ്രധാനമന്ത്രി പാപ്പായെ സന്ദര്‍ശിച്ചു

Sathyadeepam

സുഡാന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി കാമില്‍ എല്‍-തയേബ് ഇദ്രിസ് അബ്ദുല്‍ഹാഫിസിനെ, ലിയോ പതിനാലാമന്‍ പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയത്രോ പരോളിനുമായും മറ്റ് വത്തിക്കാന്‍ അധികാരികളു മായും സുഡാന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുദ്ധത്താല്‍ തകര്‍ന്ന സുഡാനെ ബാധിച്ചുകൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധി യെക്കുറിച്ചും, രാജ്യത്തിന്റെ നന്മയ്ക്കായി പ്രാദേശിക സഭ നല്‍കുന്ന ഗണ്യമായ സംഭാവനകളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.

സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ലക്ഷ്യമിട്ടുകൊണ്ട്, വെടിനിര്‍ത്തല്‍ കൈവരിക്കേണ്ടതിന്റെയും ജനങ്ങള്‍ക്ക് സഹായം നല്‍കേണ്ടതിന്റെയും പ്രാധാന്യവും, സുഡാന്‍ രാജ്യത്തിലെ എല്ലാ കക്ഷികള്‍ക്കിടയിലും ആത്മാര്‍ത്ഥമായ സംഭാഷണം ആരംഭിക്കേണ്ടതിന്റെയും അടിയന്തര ആവശ്യവും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ലെബനോന്‍ ക്രൈസ്തവര്‍ക്കു നിലനില്‍പിന് സഹായം ആവശ്യം

അമ്പതു രക്തസാക്ഷികള്‍, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്, നാലുപേര്‍ ധന്യര്‍ പദവിയിലും

കുടുംബങ്ങള്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്ത് : ബിഷപ് ആന്റണി വാലുങ്കല്‍

ലില്ലിപ്പൊട്ടന്മാർ: ലില്ലിപ്പുട്ടിലെ ക്രേസി ഗോപാലൻസ്!

പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നത് സമാധാനവും നിരായുധീകരണവും: കാര്‍ഡി. പരോളിന്‍