ഗലാത്തിയ - Chap.5 [2of2]

ഗലാത്തിയ - Chap.5 [2of2]
Published on
  • പരിച്ഛേദനത്തിന് അനുകൂലമായി പ്രസംഗിക്കാത്തതുകൊണ്ട് പൗലോസ് നേരിടുന്നത് എന്താണ്?

    - പീഢനങ്ങള്‍ (5:11)

  • ഗലാത്തിയരെ അസ്വസ്ഥരാക്കുന്നവര്‍ എന്തു ചെയ്തിരുന്നെങ്കില്‍ എന്നാണ് പൗലോസ് ആശിക്കുന്നത്?

    - അവര്‍ പൂര്‍ണ്ണമായും അംഗവിച്ഛേദനം ചെയ്തിരുന്നെങ്കില്‍ എന്ന് (5:12)

  • ആര് അംഗവിച്ഛേദനം ചെയ്തു കാണുവാനാണ് പൗലോസ് ആശിക്കുന്നത്?

    - ഗലാത്തിയരെ അസ്വസ്ഥരാക്കുന്നവര്‍ (5:12)

  • ഗലാത്തിയര്‍ എന്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്?

    - സ്വാതന്ത്ര്യത്തിലേക്ക് (5:13)

  • ആ സ്വാതന്ത്ര്യത്തെ എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമായി ഗണിക്കരുതെന്നാണ് പൗലോസ് പറയുന്നത്?

    - ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി

  • എപ്രകാരം പരസ്പരം സേവിക്കണമെന്നാണ് ശ്ലീഹാ പറയുന്നത്?

    - സ്നേഹത്തോടെ, ദാസരെപ്പോലെ (5:13)

  • നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്ന ഒരേയൊരു കല്പന എന്താണ്?

    - നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക (5:14)

  • നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന കല്പനയില്‍ എന്ത് അടങ്ങിയിരിക്കുന്നു?

    - നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു (5:14)

  • ഈ വാക്യത്തിന് സമാനമായ വാക്യം ലേവ്യരുടെ പുസ്തകത്തില്‍ എവിടെ കാണുന്നു?

    - ലേവ്യരുടെ പുസ്തകം 19-ാം അദ്ധ്യായം 18-ാം വാക്യത്തില്‍

  • എന്താണ് ലേവ്യരുടെ പുസ്തകത്തിലെ വാക്യം?

    - "നിന്റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക. ഞാനാണ് കര്‍ത്താവ്."

  • എന്ത് ശ്രദ്ധിക്കണമെന്നാണ് പൗലോസ് പറയുന്നത്?

    - ഗലാത്തിയക്കാര്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങു കയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

  • എങ്ങിനെ വ്യാപരിക്കണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവാനാണ് പറയുന്നത് (5:16)

  • എന്തിനെ തൃപ്തിപ്പെടുത്തരുത് എന്നാണ് ശ്ലീഹാ പറയുന്നത്?

    - ജഡമോഹങ്ങളെ

  • എന്തുകൊണ്ടാണ് ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടു ത്തരുത് എന്ന് പറയുന്നത്?

    - എന്തെന്നാല്‍ ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ് (5:17)

  • ആത്മാവിന്റെ അഭിലാഷങ്ങള്‍ എന്തിന് എതിരാണ്?

    - ജഡത്തിന് എതിരാണ് (5:17)

  • ആര് തമ്മിലാണ് പരസ്പരം എതിര്‍ക്കുന്നത്?

    - ജഡമോഹങ്ങളും ആത്മാവും തമ്മില്‍

  • ജഡമോഹങ്ങളും ആത്മാവും പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ഗലാത്തിയര്‍ക്ക് എന്താണ് സാധിക്കാതെ വരുന്നത്?

    - ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു (5:17)

  • അവര്‍ നിയമത്തിന് കീഴില്‍ അല്ലാതാകുന്നത് എപ്പോഴാണ്?

    - ആത്മാവ് അവരെ നയിക്കുമ്പോള്‍ (5:18)

  • ജഡത്തിന്റെ വ്യാപാരങ്ങള്‍ എന്തൊക്കെയാണെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - ജഡത്തിന്റെ വ്യാപാരങ്ങള്‍ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റ് പ്രവൃത്തികളുമാണ് (5:19-21).

  • ഈദൃശ്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൗലോസ് ശ്ലീഹാ എന്ത് താക്കീതാണ് നല്കുന്നത്?

    - അവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.

  • ആത്മാവിന്റെ ഫലങ്ങള്‍ എന്തെല്ലാമാണ്?

    - ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ് (5:22-23).

  • യേശുക്രിസ്തുവിനുള്ളവര്‍ വികാരങ്ങളോടും മോഹങ്ങളോടും കൂടി എന്തിനെയാണ് ക്രൂശിച്ചിരിക്കുന്നത്?

    - തങ്ങളുടെ ജഡത്തെ (5:24)

  • ആരാണ് തങ്ങളുടെ ജഡത്തെ വികാരങ്ങളോടും മോഹങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നത്?

    - യേശുക്രിസ്തുവിനുള്ളവര്‍.

  • യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ എപ്രകാരമാണ് ക്രൂശിച്ചിരിക്കുന്നത്?

    - യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു (5:24)

  • നമുക്ക് ആത്മാവില്‍ വ്യാപരിക്കാന്‍ സാധിക്കുന്നത് എപ്പോഴാണ്?

    - നാം ആത്മാവില്‍ ജീവിക്കുമ്പോള്‍ (5:25)

  • ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരായി എന്തെങ്കിലും നിയമമുണ്ടോ?

    - ഇല്ല. ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരെ ഒരു നിയമവുമില്ല.

  • ഒരു നിയമവുമില്ലാത്തത് എന്തിനെതിരെയാണ്?

    - ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരെ (5:23).

  • ഗലാത്തിയര്‍ എങ്ങനെയുള്ളവര്‍ ആകാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - അവര്‍ പരസ്പരം പ്രകോപി ക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളും ആകാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്.

  • പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളും ആകാതിരിക്കട്ടെ എന്ന് ആരെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്?

    - ഗലാത്തിയരെക്കുറിച്ച്.

logo
Sathyadeepam Online
www.sathyadeepam.org