വിശുദ്ധ പത്രോസും പൗലോസും സഭയുടെ വൈവിധ്യത്തിലെ ഐക്യത്തെ പ്രതിനിധീകരിക്കുന്നു

Saints Peter and Paul represent the unity in diversity of the Church
Published on

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും റോമിലെ രക്തസാക്ഷിത്വം പുതിയ നിയമത്തിന്മേലുള്ള ഒരു മുദ്ര പോലെയാണ്. യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തിന്റെ ആഴമാണ് അത് വെളിപ്പെടുത്തുന്നത്. അവരുടെ വചനത്താലും രക്തസാക്ഷിത്വത്താലുമാണ് ക്രിസ്തുവിന്റെ സുവി ശേഷം റോമില്‍ വേരൂന്നിയത്. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇവിടെ വച്ചുതന്നെ, ദൈവത്തെ ക്കുറിച്ചുള്ള പുതിയ അറിവിലൂടെയും ഓരോ മനുഷ്യന്റെയും അനന്തമായ അന്തസ്സിലൂടെയും അതിനെ നവീകരിക്കാനുമുള്ള ശക്തി ആ രക്ത സാക്ഷിത്വം വെളിപ്പെടുത്തി. അധികാരത്തെക്കുറി ച്ചുള്ള ഒരു പുതിയ ധാരണ, അത് ആധിപത്യ മായിട്ടല്ല, മറിച്ച് മനുഷ്യജീവിതത്തോടുള്ള സേവനമായിട്ടാണ് സുവിശേഷം അവതരിപ്പി ച്ചത്. തങ്ങളെ അനുഗമി ക്കാനുള്ള യേശുവിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ തയ്യാറായവരിലൂടെ, ഈ ആഹ്വാനം ഇന്നും ലോക ത്തിന്റെ തലസ്ഥാനങ്ങള്‍ മുതല്‍ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ വരെ പ്രതിധ്വനിക്കുന്നുണ്ട്.

പത്രോസിനെയും പൗലോസിനെയും ആഘോഷിക്കുന്നതിലൂടെ നമ്മള്‍ യേശുവിന്റെ സ്വന്തം ദൗത്യത്തില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്, കാരണം അപൂര്‍ണ്ണരെങ്കിലും പാപമോചനം ലഭിച്ച പാപികളായി നമ്മള്‍ ജീവിക്കുമ്പോള്‍ ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതത്തില്‍ പ്രകാശിക്കുന്നു.

അവര്‍ വിളിക്കപ്പെടുന്നതിനു മുമ്പ് മാത്രമല്ല, അതിനുശേഷവും അവരുടെ പശ്ചാത്തലത്തിലും വളര്‍ന്നു വന്ന സാഹചര്യത്തിലും സ്വഭാവത്തിലും വ്യത്യസ്തരായിരുന്നു. കാരണം ഒരേ കര്‍ത്താവ് അവരെ ഒരേപോലെയുള്ളവരാക്കി മാറ്റിയില്ല. തങ്ങളുടെ വ്യത്യാസങ്ങളിലൂടെ, പത്രോസും പൗലോസും തനതായ ശൈലിയില്‍ സുവിശേഷം പ്രഘോഷിച്ചു, ഇത് സുവിശേഷത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വചനം അടിവരയിടുന്നു.

ശ്ലീഹന്മാരുടെ സമൂഹത്തില്‍ പത്രോസും പൗലോസും എതിരാളികളായിരുന്നില്ല. നേരെമറിച്ച്, ഒരു അർത്ഥത്തില്‍, ഒരേ പരിശുദ്ധാത്മാവ് ഒരൊറ്റ സമഗ്രതയിലേക്ക് ഒന്നിപ്പിക്കുന്ന മറ്റ് നിരവധി വൈവിധ്യങ്ങളുടെ പ്രതീകമായി അവര്‍ മാറി. റോമിന്റെ ഈ രണ്ട് മധ്യസ്ഥ വിശുദ്ധരും കൂട്ടായ്മ യുടെ വെല്ലുവിളികള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും അതിനെ ‘ദിവ്യജീവിതത്തിന്റെ ഒരു രഹസ്യമായി’ സേവിക്കുകയും പ്രഘോഷിക്കുകയും ചെയ്തു. ചരിത്രത്തിലെ ക്രൈസ്തവ സാന്നിധ്യം ആധിപത്യത്തിലേക്കല്ല, മറിച്ച് സേവനത്തിലേക്കും ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ അവരുടെ സാക്ഷ്യം നിര്‍ണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്.

സഭയുടെ വൈവിധ്യത്തിലെ ‘കാതോലികത’ തിരിച്ചറിയാന്‍ വിശുദ്ധ പത്രോസിന്റെയും പൗലോ സിന്റെയും മധ്യസ്ഥം സഭയെ സഹായിക്കട്ടെ. വ്യക്തികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ സാഹോദര്യപരമായ കൂടിക്കാഴ്ചകള്‍ പ്രോത്സാഹി പ്പിക്കുന്നതിലും, കൂട്ടായ്മയെ തകര്‍ക്കുന്നതോ ദോഷം ചെയ്യുന്നതോ ആയ എന്തും ഒഴിവാക്കു ന്നതിലും, എല്ലാവരുമായും ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടും കൂടിയുള്ള സംവാദങ്ങളിലും സഭ സ്ഥിരോത്സാഹം പുലര്‍ത്താന്‍ ഈ തിരുനാള്‍ ഇടയാക്കട്ടെ.

  • (വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെത്തിയ തീർഥാടകരുമൊത്ത് മരിയന്‍ പ്രാർഥന നടത്തിയതിനു ശേഷം നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

logo
Sathyadeepam Online
www.sathyadeepam.org