International

സൗദി ഭരണാധികാരി കോപ്റ്റിക് പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു

Sathyadeepam

സൗദി അറേബ്യയുടെ ഭരണാധികാരിയും രാജകുമാരനുമായ മുഹമ്മദ് സല്‍മാന്‍ ഈജിപ്തിലെ കെയ്റോയില്‍, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷനായ പോപ് തവദ്രോസിനെ സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സൗദി ഭരണാധികാരി ഈജിപ്തിലെത്തി മറ്റൊരു മതമേധാവിയെ സന്ദര്‍ശിക്കുന്നത്. കെയ്റോയിലെ സെ. മാര്‍ക് കത്തീഡ്രലില്‍ രാജകുമാരന്‍ പോപ് തവദ്രോസിന്‍റെ കൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സൗദി ദേശീയ ടെലിവിഷന്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. 2016 ഡിസംബറില്‍ ഈ കത്തീഡ്രലില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മതമൗലികവാദരാഷ്ട്രമെന്ന പ്രതിച്ഛായ ഉപേക്ഷിക്കാനും പരിഷ്കരണങ്ങള്‍ക്കും ശ്രമിച്ചു വരികയാണ് സല്‍മാന്‍ രാജകുമാരന്‍ സൗദിയില്‍.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്