International

ജപമാല മാനസികാരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷണഫലം

Sathyadeepam

പുരാതന കത്തോലിക്ക പ്രാര്‍ഥനാനുഷ്ഠാനമായ ജപമാലയര്‍പ്പണം മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് ശാസ്ത്രീയമായ ഒരു ഗവേഷണം തെളിയിച്ചിരിക്കുന്നു. ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ വിശ്വാസികളായ 361 കത്തോലിക്കരില്‍ നടത്തിയ പഠനമാണ് ജപമാലയും മാനസികാരോഗ്യവും തമ്മിലുള്ള ഭാവാത്മകമായ ബന്ധം വെളിപ്പെടുത്തുന്നത്.

സ്ഥിരമായി കൊന്ത ചൊല്ലുന്നവരില്‍ സ്വാസ്ഥ്യവും അനുകമ്പയും വര്‍ധിച്ച തോതില്‍ ഉണ്ടെന്നും ആധ്യാത്മികമായ ഉല്‍ക്കണ്ഠകളും സംഘര്‍ഷങ്ങളും വളരെ യധികം കുറവാണെന്നും പഠനം തെളിയിക്കുന്നു.

പഠന വിധേയരായ വിശ്വാസികളില്‍ 62 ശതമാനവും ഉയര്‍ന്ന ബിരുദമുള്ളവരായിരുന്നു. വിദ്യാഭ്യാസം കുറവുള്ളവരില്‍ മാത്രമാണ് പരമ്പരാഗത ഭക്താനുഷ്ഠാനങ്ങള്‍ ഗുണകര മാകുന്നതെന്ന പൊതുധാരണയ്ക്കു വിരുദ്ധമാണ് ഈ ഗവേഷണത്തിന്റെ ഫലങ്ങള്‍.

വിവിധങ്ങളായ ധ്യാനരീതികളുടെ ഗുണഫലങ്ങളെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടുള്ള പശ്ചാത്തലത്തിലാണ് തീര്‍ത്തും ക്രൈസ്തവമായ ഒരു ഭക്താനുഷ്ഠാനത്തിന്റെ പ്രയോജനങ്ങള്‍ പരിശോധിക്കണമെന്നു

കരുതിയതെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റോമിലെ അന്തോണിയാനും യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഫാ. ലൂയിസ് ഒവീദോ പറഞ്ഞു.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു