International

റഷ്യന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി മാര്‍പാപ്പയെ കണ്ടു

Sathyadeepam

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ഇതര ക്രൈസ്തവ സഭകളുമായുള്ള ബന്ധത്തിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ആന്റണി, വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് കിറില്‍ കഴിഞ്ഞാല്‍, സഭയിലെ രണ്ടാമത്തെ അധികാരി ആയി കരുതപ്പെടുന്ന ആളാണ് അദ്ദേഹം. പാത്രിയര്‍ക്കീസ് കിറില്‍, ആ പദവി ഏറ്റെടുക്കുന്നതിനു മുമ്പ് വഹിച്ചിരുന്നതും ഇതേ ഉത്തരവാദിത്വമാണ്. ഉക്രെയിന്‍ യുദ്ധത്തിന്റെ ഭാഗമായി കീവിലെ രണ്ട് ആശുപത്രികള്‍ക്കുമേല്‍ റഷ്യ നടത്തിയ ആക്രമത്തില്‍ മാര്‍പാപ്പ കടുത്ത ദുഃഖം പ്രകടിപ്പിച്ച് രണ്ടുദിവസത്തിനുശേഷമാണ് മോസ്‌കോ പാത്രിയര്‍ക്കേറ്റിന്റെ പ്രതിനിധി വത്തിക്കാനില്‍ എത്തുന്നത്. റഷ്യ-ഉക്രെയിന്‍ യുദ്ധം ആരംഭിച്ചതിനുശേഷം രണ്ടുതവണ അദ്ദേഹം മാര്‍പാപ്പയുമായി ചര്‍ച്ച നടത്താന്‍ എത്തിയിട്ടുണ്ട്.

മോസ്‌കോ പാത്രിയര്‍ക്കീസിനെ കാണണമെന്ന് യുദ്ധം തുടങ്ങിയ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2016 ല്‍ ക്യൂബയില്‍ നടന്ന പ്രഥമ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും തമ്മിലുള്ള ചരിത്രത്തിലെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ക്യൂബയില്‍ നടന്നത്. 2022 ജറുസലേമില്‍ ഇരുസഭാ നേതാക്കളും കൂടിക്കാഴ്ച ആസൂത്രണം ചെയ്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കപ്പെട്ടു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം