International

മതസ്വാതന്ത്ര്യം യൂറോപ്പില്‍ ഭാവിയില്‍ പ്രശ്‌നത്തിലാകും : കാര്‍ഡിനല്‍ ഹോളെറിച്ച്

Sathyadeepam

യൂറോപ്യന്‍ വന്‍കര ഭാവിയില്‍ നേരിടാന്‍ പോകുന്ന ഒരു പ്രശ്‌നമായിരിക്കും മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെന്നു കാര്‍ഡിനല്‍ ഷാങ് ക്ലൗദെ ഹൊളെറിച്ച് പ്രസ്താവിച്ചു. സഭ പീഢിപ്പിക്കപ്പെടും എന്നു പറയുന്നില്ല. അത് അധികമായിപ്പോകും. എന്നാല്‍ വിവിധ തലങ്ങളില്‍ മതസ്വാതന്ത്ര്യത്തിനെതിരായ ചെറിയ ആക്രമണങ്ങള്‍ അരങ്ങേറും. അവയെ നാം ചെറുക്കേണ്ടതുണ്ട് – കാര്‍ഡിനല്‍ ഹൊളെറിച്ച് വിശദീകരിച്ചു.

യൂറോപ്യന്‍ യൂണിയനിലെ മെത്രാന്‍ സംഘങ്ങളുടെ കമ്മീഷന്റെ പ്രസിഡന്റാണ് ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ ഹോളെറിച്ച്. 27 രാജ്യങ്ങളിലെ മെത്രാന്‍ സംഘങ്ങള്‍ ചേരുന്നതാണ് ഈ കമ്മീഷന്‍. കഴിഞ്ഞ വര്‍ഷം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പള്ളികള്‍ അനിശ്ചിതമായും നിര്‍ബന്ധമായും അടച്ചിട്ടതിനെതിരെ കമ്മീഷന്‍ പ്രതികരിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഭ്രൂണഹത്യയ്‌ക്കെതിരായ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനു നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയും ഈ കമ്മീഷന്‍ രംഗത്തു വന്നിരുന്നു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍