International

ഖത്തറിനു പുതിയ വത്തിക്കാന്‍ സ്ഥാനപതി

Sathyadeepam

ഖത്തറിലെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയായി ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ്കോ മോണ്ടിസില്ലോ പാദില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫിലിപ്പൈന്‍സ് സ്വദേശിയാണ് 63 കാരനായ ആര്‍ച്ചുബിഷപ് പാദില്ല. ഇപ്പോള്‍ കുവൈറ്റ്, ബഹറിന്‍, യെമന്‍, യുഎഇ എന്നിവിടങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിയും അറേബ്യന്‍ പെനിന്‍സുലയിലെ അപ്പസ്തോലിക് ഡെലഗേറ്റുമായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. ഇതിനു പുറമെയാണ് ഖത്തറിന്‍റെ ചുമതല കൂടി അദ്ദേഹത്തിനു നല്‍കുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്, വെനിസ്വേലാ, ഓസ്ട്രിയ, ഇന്ത്യ, ജപ്പാന്‍, ആസ്ത്രേലിയ എന്നിവിടങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുള്ള ആര്‍ച്ചുബിഷപ് പാദില്ല ടാന്‍സാനിയയിലെ നുണ്‍ഷ്യോ ആയിരിക്കെയാണ് 2016-ല്‍ അറേബ്യന്‍ രാജ്യങ്ങളിലേയ്ക്ക് നിയോഗിക്കപ്പെട്ടത്. നുണ്‍ഷ്യോയുടെ ഔദ്യോഗിക വസതി കുവൈറ്റിലാണ്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്