International

ഇറ്റലിയില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

Sathyadeepam

ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള സേ വനങ്ങളില്‍ വ്യാപൃതനായിരു ന്ന ഫാ. റോബെര്‍ട്ടോ മാല്‍ഗെസിനി (51) ഇറ്റാലിയന്‍ നഗരമായ കോമോയില്‍ കൊല്ലപ്പെട്ടു. തന്റെ ഇടവകപ്പള്ളിയ്ക്കു മുമ്പുള്ള തെരുവില്‍ വച്ചു കു ത്തേറ്റു മരിക്കുകയായിരുന്നു അദ്ദേഹം. ടുണീസ്യയില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരന്‍ കുറ്റം സമ്മതിക്കുകയും പോലീസിനു കീഴടങ്ങുകയും ചെയ്തു. മാനസികപ്രശ്‌നങ്ങളുള്ളയാളാണ് ഇയാളെന്നു പോലീസ് അറിയിച്ചു. ഭവനരഹിതര്‍ക്കായി പള്ളിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്ന താമസസ്ഥലത്ത് ഫാ. റോബെര്‍ട്ടോ ഇയാള്‍ക്കു മുറി നല്‍കിയിരുന്നു.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]