International

അബുദാബി മതാന്തര പ്രസ്താവനയില്‍ മാര്‍പാപ്പ ഒപ്പുവച്ചു

Sathyadeepam

കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് യു എ ഇയില്‍ നടന്ന ഉച്ചകോടിക്കിടയില്‍ വിവിധ മതനേതാക്കള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. ഈ ആഗോള പ്രതിസന്ധിയെ സംയുക്തമായി നേരിടുന്നതിനുള്ള പൊതുപ്രതിബദ്ധത എല്ലാ മതങ്ങളും പ്രകടിപ്പിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. മനുഷ്യവംശത്തോടു മാത്രമല്ല ബലഹീനമായ പരിസ്ഥിതിയോടും പവിത്രമായ കടമയുള്ളവരാകാന്‍ നമ്മുടെ വിശ്വാസം നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ആഗോളതാപനം 1.5 ഡിഗ്രി കുറയ്ക്കുവാന്‍ ആവശ്യമായ പരിവര്‍ത്തന നടപടികള്‍ ലോകം സ്വീകരിക്കേണ്ടതുണ്ട്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ബദല്‍ ഇന്ധന മാര്‍ഗങ്ങളിലേക്ക് ലോകം മാറണം. മുറിവേറ്റ ഈ ലോകത്തെ സൗഖ്യമാക്കുന്നതിനും നമ്മുടെ പൊതുഭവനത്തിന്റെ ശോഭ സംരക്ഷിക്കുന്നതിനും നാം സഹകരണത്തോടെയും വേഗത്തിലും പ്രവര്‍ത്തിക്കണം - പ്രസ്താവന വിശദീകരിക്കുന്നു. ഉച്ചകോടിയില്‍ മാര്‍പാപ്പ നേരിട്ട് പങ്കെടുക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അനാരോഗ്യം മൂലം യാത്ര ചെയ്യാനായില്ല.

സുഡാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മാര്‍പാപ്പ

ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്-വത്തിക്കാന്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

വചനമനസ്‌കാരം: No.194

കണ്ണ് കുറ്റമറ്റതല്ലാതായാല്‍