ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശയാത്രകള്‍ തുര്‍ക്കിയിലേക്കും ലെബനോനിലേക്കുമായിരിക്കുമെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും സഭാനേതാക്കളുടെയും ക്ഷണങ്ങള്‍ സ്വീകരിച്ച് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെയായിരിക്കും പാപ്പായുടെ പര്യടനമെന്നു പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി പ്രസ്താവിച്ചു.
നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം പ്രമാണിച്ച്, തുര്‍ക്കിയിലെ ഇസ്‌നെക് നഗരം പാപ്പാ സന്ദര്‍ശിക്കും. കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനൊപ്പം ലിയോ മാര്‍പാപ്പ നിഖ്യയിലേക്ക് സംയുക്ത തീര്‍ഥാടനം നടത്തുമെന്ന് പാത്രിയര്‍ക്കേറ്റ് അറിയിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനത്ത്, വി. അന്ത്രയോസ് അപ്പസ്‌തോലന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പാപ്പ, പാത്രിയര്‍ക്കീസിനൊപ്പം പങ്കുചേരുകയും ചെയ്യും.
തുര്‍ക്കി സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ മാര്‍പാപ്പയായിരിക്കും ലിയോ പതിനാലാമന്‍. ഇതിനു മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ 2014 ല്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഓര്‍ത്തഡോക്‌സ്, മുസ്ലീം നേതാക്കളുമായി സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ലെബനോന്‍ ഇതിനു മുമ്പു സന്ദര്‍ശിച്ചത് 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരുന്നു.
ലെബനോനിലെ ക്രൈസ്തവും മുസ്ലീങ്ങളും മറ്റെല്ലാ വിഭാഗങ്ങളും പാപ്പായെ സ്വീകരിക്കാന്‍ വലിയ സന്തോഷത്തോടെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു ലബനോനിന്റെ പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു.