![അന്വേഷണ സമീപനം [Enquiry Approach]](http://media.assettype.com/sathyadeepam%2F2025-10-17%2F2dbqtz6b%2Fenquiry-apporach.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ജോർജ് തേലേക്കാട്ട്
അന്വേഷണ സമീപനം ഒരാളുടെ മനസ്സിന്റെ ഉള്ളറകളെ തുറന്നു കാണാനും ഉത്തരങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. അതോടൊപ്പം മറ്റുള്ളവരിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഉത്തരം കണ്ടെത്താനും ഇത് സഹായിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഇത് ഒരാളെ ശക്തനാക്കുന്നു.
യോഹന്നാന്റെ സുവിശേഷത്തിൽ നമ്മൾ കണ്ടുമുട്ടുന്ന നിക്കൊദേമോസ് (യോഹന്നാൻ 3,1-21) അന്വേഷണ സമീപനത്തിന്റെ ഏറ്റവും ഉചിതമായ ഉദാഹരണമാണ്. നല്ല സമരിയാക്കാരന്റെ ഉപമയും ഒരു നിയമജ്ഞന്റെ അന്വേഷണ സമീപനത്തിന് ഈശോ നൽകുന്ന ഉത്തരമാണ്. നിത്യജീവൻ അവകാശമാക്കാൻ ഞാനെന്തു ചെയ്യണം എന്നുള്ള അവന്റെ ചോദ്യത്തിനുള്ള മറുപടിയാണ് സമരിയാക്കാരന്റെ ഉപമ.
അന്വേഷണ സമീപനത്തിൽ എപ്പോഴും സന്തോഷവും വെല്ലുവിളികളുമുണ്ട്. അവയിലൂടെ കൂടുതൽ അറിവ് സമ്പാദിക്കാൻ അന്വേഷണ സമീപനം സഹായിക്കുന്നു. ഉചിതമായ ഇടങ്ങളിൽ കൃത്യമായി അന്വേഷണ സമീപനം ഉപയോഗപ്പെടുത്താൻ അധ്യാപകർ കുട്ടികളെ പ്രചോദിപ്പിക്കണം.