![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 60]](http://media.assettype.com/sathyadeepam%2F2025-10-17%2Fcjl3fgyf%2FcateCHISMquizcanon-law.jpg?w=480&auto=format%2Ccompress&fit=max)
കാനൻ നിയമം
1. കാനന്‍ നിയമം എന്നാല്‍ എന്ത്?
സഭയിലെ ഔദ്യോഗിക ഭരണക്രമത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന നിയമസംഹിതയാണ് കാനന്‍ നിയമം.
2. കാനന്‍ എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം?
അളവുകോല്‍ (നിയമം)
3. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമസംഹിതയുടെ പേരെന്ത്? എന്ന്? അത് വിളംബരം ചെയ്ത മാര്‍പാപ്പ ആര്?
കോഡെക്‌സ് കാനോനും എക്ലേസിയാരും ഓറിയന്താലിയും (CCEO), 1990 ഒക്ടോബര്‍ 18, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ
4. സഭാനിയമത്തിന്റെ പ്രഥമ ഉറവിടം എന്നറിയപ്പെടുന്നത്?
വിശുദ്ധ ഗ്രന്ഥം
5. പൗരസ്ത്യ കത്തോലിക്കര്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമസംഹിത എന്നാണ് പ്രാബല്യത്തില്‍ വന്നത്?
1991 ഒക്ടോബര്‍ 1
കാറ്റക്കിസം എക്സാം [QUESTION BANK]
1. അപ്പസ്തോല പ്രവർത്തനങ്ങൾ പത്താം അധ്യായത്തിൽ പ്രതിപാദിക്കുന്ന റോമൻ സൈനികന്റെ പേര്?
കൊർണേലിയൂസ്
2. സുന്നി മുസ്ലിങ്ങളുടെ ഏറ്റവും പ്രാചീന സ്ഥാപനമായ ഈജിപ്തിലെ അൽ - ഹസർ സന്ദർശിച്ച ആദ്യത്തെ മാർപാപ്പ?
ഫ്രാൻസിസ് മാർപാപ്പ
3. യഹൂദ-ക്രൈസ്തവ-ഇസ്ലാമിക പാരമ്പര്യങ്ങളിൽ വിശ്വാസത്തിന്റെ പിതാമഹനായി അറിയപ്പെടുന്നത് ആരാണ്?
അബ്രാഹം
4. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അക്രൈസ്ത മതങ്ങളെക്കുറിച്ചുള്ള രേഖയുടെ പേര്?
Nostra Aetate
5. ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ പേര്?
ഡിലെക്സി തേ