
ഫെമി ആൻ സിറിൽ, ഇല്ലിക്കൽ
+2 വിദ്യാർഥിനി, ചെറുപുഷ്പം പള്ളി, എളംകുളം
സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിംഗ്, തെറ്റായ വിവരങ്ങൾ (Fake News) തുടങ്ങിയവയെ ഒരു ക്രിസ്ത്യാനി എങ്ങനെ കൈകാര്യം ചെയ്യണം?
സോഷ്യൽ മീഡിയയിൽ നമ്മൾ ചെയ്യുന്ന എന്ത് കാര്യമായിക്കോട്ടെ അത് in the way of God ആണോ നമ്മൾ ചെയ്യുന്നത് എന്ന് നോക്കുക.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഡെയിലി ന്യൂസിന്റെ ഒരു ഭാഗമാണ് സൈബർ ബുള്ളിയിംഗ് എന്ന് പറയുന്നത്. സൈബർ ബുള്ളിയിംഗിനാൽ ഒത്തിരി പേര് ആക്രമിക്കപ്പെടുന്നുണ്ട്. തെറ്റായ പ്രചാരണങ്ങളും അപമാനകരമായ വേദനിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങളും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾക്ക് കീഴിൽ ഒരുപാട് മോശമായ കമന്റ്സും മറ്റും നേരിടേണ്ടി വരുന്നുണ്ട്. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നമ്മൾ ഇതിനെയൊക്കെ എങ്ങനെ നേരിടുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.
ഈ ബുള്ളിയിംഗ് നടത്തുന്നവരോട് നമ്മുടെ റെസ്പോൺസും നെഗറ്റീവ് സെൻസിൽ ആകുമ്പോൾ നമ്മൾ ഇതുവരെ പഠിച്ച ആ ക്രിസ്ത്യൻ വാല്യൂസിനൊക്കെ എതിരായിട്ടാണ് നിലകൊള്ളുന്നത്. പക്ഷേ അതിനുപകരം അവരോട് സൗമ്യമായിട്ട് പെരുമാറാൻ നമുക്ക് കഴിയണം. മോശമായ കമന്റ്സിനെ റിപ്പോർട്ട് ചെയ്യുക, അവയെ പ്രോത്സാഹിപ്പിക്കാതിരിക്കുക, കംപ്ലൈന്റ് ചെയ്യുക തുടങ്ങിയ വഴികൾ നമ്മൾ തിരഞ്ഞെടുക്കണം.
നമ്മൾ ജീവിതത്തിലെ ഡെയിലി ആക്ടിവിറ്റീസെല്ലാം (രാവിലെ എഴുന്നേൽക്കുന്നത്, പള്ളിയിൽ പോകുന്നത്, ഭക്ഷണം കഴിക്കുന്നത് etc) സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇനി അങ്ങനെ പോസ്റ്റ് ചെയ്യുകയാണെങ്കിൽ പ്രൈവറ്റ് അക്കൗണ്ടിൽ മാത്രം പോസ്റ്റ് ചെയ്യുക. നമ്മളെ നല്ലപോലെ അറിയാവുന്ന, നമുക്ക് നന്നായി അറിയാവുന്നവർ മാത്രം അത്തരം പോസ്റ്റുകൾ കണ്ടാൽ മതിയല്ലോ!
നമ്മൾ ഇടുന്ന പോസ്റ്റുകൾക്ക് മോശമായ കമന്റ്സ് വരുമ്പോൾ അത് നമ്മുടെ സെൽഫ് കോൺഫിഡൻസിനെ അഫക്ട് ചെയ്യാതെ, in the eyes of God-ൽ കാണാൻ പറ്റണം. ഞാൻ എന്തെങ്കിലും ഒരു പോസ്റ്റ് ഇടുമ്പോൾ അത് ജീസസ് Agree ചെയ്യുന്നുണ്ടോ അല്ലെങ്കിൽ ജീസസിന്റെ Values അത് Agree ചെയ്യുന്നുണ്ടോ എന്നുള്ളത് ചിന്തിച്ചുകൊണ്ട് മാത്രം ചെയ്യുക.
സോഷ്യൽ മീഡിയയിൽ നമ്മൾ ചെയ്യുന്ന എന്ത് കാര്യമായിക്കോട്ടെ അത് ദൈവഹിതപ്രകാരമാണോ എന്ന് അന്വേഷിക്കുക.
സോഷ്യൽ മീഡിയയിൽ ധാരാളമുള്ള കമ്മ്യൂണിറ്റീസിന്റെ ഭാഗമാകുമ്പോൾ നല്ല കമ്മ്യൂണിറ്റീസിന്റെ മാത്രം ഭാഗമാകുവാൻ നമ്മൾ ശ്രമിക്കുക. നമ്മുടെ തന്നെ ജീവിതം നല്ലതാക്കുന്നതും നമുക്ക് മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്ത് നല്ലതാക്കാൻ പറ്റുന്നതുമായ conversation ലൊക്കെ പങ്കെടുക്കണം. ജീസസ് യൂത്ത് പോലുള്ളവ ഉദാഹരണം.
നമുക്ക് എന്തെങ്കിലും ന്യൂസ്, ഇൻഫർമേഷൻ, വീഡിയോ എന്നിവയൊക്കെ കിട്ടുമ്പോൾ അത് സത്യമാണോ അതോ ഫേക്ക് ആണോ എന്നുള്ളത് പരിശോധിച്ചിട്ട് വേണം നമ്മൾ അത് മറ്റുള്ളവർക്ക് ഫോർവേർഡ് ചെയ്യുവാൻ. ഒരു ന്യൂസ് ചാനലിലൊക്കെ പബ്ലിഷ് ചെയ്തത് ആണെങ്കിൽ കൂടി അത് വെരിഫൈഡ് ആണോയെന്ന് നമ്മൾ നോക്കണം. അത് തിരിച്ചറിയാൻ നമുക്ക് പരിശുദ്ധാത്മാവിന്റെ ജ്ഞാനം മതി. നമ്മുടെ ബുദ്ധി അതിന് സഹായിക്കും.