International

വൃദ്ധസുഹൃത്തിന്‍റെ വസതിയിലേയ്ക്ക് മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Sathyadeepam

റോമിന്‍റെ പ്രാന്തപ്രദേശത്തുള്ള ശാന്തമായ ഒരു ജനവാസകേന്ദ്രത്തിലെ ഒരു പാര്‍പ്പിടത്തിലേയ്ക്ക് എത്തിയ ചെറിയ നീല ഫോര്‍ഡ് കാറില്‍ നിന്നിറങ്ങിയ വ്യക്തിയെ കണ്ട് അയല്‍വാസികള്‍ അമ്പരന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു അത്. അര്‍ജന്‍റീനിയന്‍ ദേശീയദേവാലയത്തിനടുത്തുള്ള ഇവിടെ തന്‍റെ സുഹൃത്തായ ഒരു വയോധികയുടെ ഭവനത്തിലേയ്ക്കാണ് മാര്‍പാപ്പ എത്തിയത്. കിടപ്പുരോഗിയായ അവര്‍ക്കു മാര്‍പാപ്പയെ കാണാന്‍ റോമിലെത്തുക സാദ്ധ്യമല്ല. മാര്‍പാപ്പയെ കാണണമെന്ന അവരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍പാപ്പ അവരുടെ അടുത്തേയ്ക്കെത്തുകയായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം അവിടെ ചിലവഴിച്ചു. വീട്ടില്‍ നിന്ന് പാപ്പ മടങ്ങി വരുന്നതു കാത്ത് കാറിനരികില്‍ നിന്ന അയല്‍വാസികള്‍ക്കെല്ലാം ജപമാലകളും മറ്റും നല്‍കിയാണ് മാര്‍പാപ്പ മടങ്ങിയത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്