International

മാര്‍പാപ്പ റുമേനിയ സന്ദര്‍ശിക്കും

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ വരുന്ന മെയ് മാസത്തില്‍ പൂര്‍വയൂറോപ്യന്‍ രാജ്യമായ റുമേനിയ സന്ദര്‍ശിക്കുന്നുണ്ടെന്നു വത്തിക്കാന്‍ സ്ഥിരീകരിച്ചു. 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റുമേനിയ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം മറ്റൊരു പേപ്പല്‍ സന്ദര്‍ശനം ഇപ്പോഴാണു സാദ്ധ്യമാകുന്നത്. 2011-ലെ കണക്കനുസരിച്ച് റുമേനിയായില്‍ 8.7 ലക്ഷം കത്തോലിക്കരാണുള്ളത്. ജനസംഖ്യയുടെ 4.3 ശതമാനമാണിത്. റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയിലാണ് അവിടെ കൂടുതല്‍ വിശ്വാസികളുള്ളത്. പതിനാറാം നൂറ്റാണ്ടില്‍ ഹംഗറിയുടെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ യുദ്ധം നടത്തി പ്രൊട്ടസ്റ്റന്‍റ് സഭാവിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെതിരെ പോരാടി കത്തോലിക്കാവിശ്വാസം കാത്തുസൂക്ഷിച്ച പാരമ്പര്യം പേറുന്നവരാണ് റുമേനിയന്‍ കത്തോലിക്കര്‍.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്