International

മാര്‍പാപ്പ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാന്‍ കൂരിയ അംഗങ്ങളും നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു. റോമിനു പുറത്ത് അല്‍ബാന്‍ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന 'കാസാ ദെല്‍ ദിവിന്‍ മാസ്റ്റ്രോ' എന്ന ധ്യാനകേന്ദ്രത്തിലായിരുന്നു ധ്യാനം. സെ. പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരോടു താനും സഹപ്രവര്‍ത്തകരും ധ്യാനത്തിനു പോകുന്ന കാര്യം മാര്‍പാപ്പ തന്നെയാണ് അറിയിച്ചത്. ജനങ്ങളുടെ പ്രാര്‍ത്ഥനാസഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മത്തായിയുടെ സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ പീഢാനുഭവവും മരണവും ഉത്ഥാനവുമായിരുന്നു ഈ വര്‍ഷത്തെ ധ്യാനവിഷയം. ഫ്രാന്‍സിസ്കന്‍ സന്യാസിയായ ഗ്വിലിയോ മിഷെലിനിയാണു ധ്യാനം നയിച്ചത്. എല്ലാ വര്‍ഷവും വലിയ നോമ്പിന്‍റെ ആദ്യവാരത്തിലാണ് മാര്‍പാപ്പയും കൂരിയാ അംഗങ്ങളും പങ്കെടുക്കുന്ന വാര്‍ഷികധ്യാനം നടത്തി വരുന്നത്.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു