International

ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ അഗസ്റ്റിന്റെ ബസിലിക്കയില്‍ പ്രാര്‍ത്ഥിച്ചു

Sathyadeepam

വി. അഗസ്റ്റിന്റെ അമ്മയായ വി. മോനിക്കയുടെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ വി. അഗസ്റ്റിന്റെ നാമധേയത്തിലുള്ള ബസിലിക്ക സന്ദര്‍ശിച്ചു സ്വകാര്യമായ പ്രാര്‍ത്ഥന നടത്തി. വത്തിക്കാനില്‍ നിന്നു മൂന്നു കിലോമീറ്ററോളം അകലെയുള്ള ബസിലിക്കയിലേക്ക് എത്തിയ മാര്‍പാപ്പയെ ബസിലിക്കയുടെ ചുമതല വഹിക്കുന്ന അഗസ്റ്റീനിയന്‍ സന്യാസികള്‍ ചേര്‍ന്നു സ്വീകരിച്ചു. വി. മോനിക്കയുടെ ഭൗതികതിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ചെറിയ അള്‍ത്താരയുടെ മുമ്പിലിരുന്നു പത്തു മിനിറ്റോളം മാര്‍പാപ്പ മൗനപ്രാര്‍ത്ഥന നടത്തി. കാര്‍ഡിനലായിരിക്കെ അര്‍ജന്റീനയില്‍ നിന്ന് ഔദ്യോഗികാവശ്യങ്ങള്‍ക്കായി വത്തിക്കാനിലെത്തുമ്പോഴും മാര്‍പാപ്പ വി. അഗസ്റ്റിന്റെ ബസിലിക്കയില്‍ സ്വകാര്യസന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥിക്കുകയും പതിവായിരുന്നുവെന്ന് അഗസ്റ്റീനിയന്‍ സന്യസ്തര്‍ അറിയിച്ചു.

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15