അമേരിക്കയിലെ ഇല്ലിനോയിയിലെ 1050 ച. അടി മാത്രം വിസ്താരമുള്ള വീട് 2024 ല്‍ വിറ്റുപോയത് 66000 ഡോളറി നാണ്. പക്ഷേ, ഇവിടെ ജനിച്ചു വളര്‍ന്ന ബാലന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റതോടെ
വിപണിയില്‍ 2024 ല്‍ ഈ വീടിന്റെ വില പത്തു ലക്ഷം ഡോളറിനു മുകളിലേക്കു കുതിച്ചുയര്‍ന്നിരിക്കുകയാണ്. മൂന്നു കിടപ്പു മുറികളുള്ള ഈ വീട് ഇപ്പോള്‍ അതിന്റെ ഉടമസ്ഥര്‍ ലേല വിപണിയില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നു.
1949 ല്‍ നിര്‍മ്മിച്ച ഈ വീട് ലിയോ പതിനാലാമന്റെ കുടുംബം നാല്‍പ്പതു വര്‍ഷത്തോളം കൈവശം വച്ചിരുന്നു. 1996 ലാണ് അവര്‍ ഇതു കൈമാറ്റം ചെയ്തത്. ഇപ്പോള്‍ വീടു കാണാന്‍ സന്ദര്‍ശകര്‍ എത്തുന്ന സാഹചര്യമാണ്.
ഒരു റിയല്‍ എസ്റ്റേറ്റ് നിക്ഷേപകന്റെ കൈവശമുള്ള വീട് വിപണിയില്‍ 2 ലക്ഷം ഡോളര്‍ വിലയിട്ട് 2024 ല്‍ അവര്‍ വില്‍പനയ്ക്കുവച്ചിരുന്നു. പക്ഷേ ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തു വന്ന തോടെ അവര്‍ തങ്ങളുടെ പരസ്യം പിന്‍വലിച്ചു.
ഇപ്പോള്‍ അതിനു പത്തു ലക്ഷം ഡോളറിനു മുകളില്‍ പലരും വില പറയുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
പ്രാദേശികഭരണാധികാരികള്‍ക്ക് വീടു വാങ്ങി മ്യൂസിയ മായി മാറ്റണമെന്ന ആഗ്രഹമുണ്ട്. ഈ സ്ഥലമുള്‍പ്പെടുന്ന ബുഡ്‌സിക് അതിരൂപതാധികാരികള്‍ക്കും ഇതിനോടു താത്പര്യമുണ്ട്. ലേലത്തില്‍ പങ്കെടുത്ത് അവര്‍ക്ക് ഇതു വാങ്ങാന്‍ കഴിയും.