International

ഒളിമ്പിക് മണി നോത്രദാം കത്തീഡ്രലിന്

Sathyadeepam

പാരീസ് ഒളിമ്പിക്‌സിനുവേണ്ടി സംഘാടകര്‍ നിര്‍മ്മിച്ച മണി ലോകത്തിലെ ഏറ്റവും ചരിത്ര പ്രധാനമായ കത്തീഡ്രലുകളിലൊന്നായ ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലിനു സമ്മാനിച്ചു. ഇനി കത്തീഡ്രലിലെ എല്ലാ ദിവ്യബലികളിലും ഈ മണി മുഴങ്ങും.

ഒളിമ്പിക് സംഘാടകസമിതി ഈ വാഗ്ദാനവുമായി സമീപിച്ചപ്പോള്‍ തങ്ങള്‍ സന്തോഷപൂര്‍വം സമ്മതിക്കുകയായിരുന്നു എന്ന് കത്തീഡ്രല്‍ വികാരി ഫാ. ഒളിവിയര്‍ ഡുമാസ് പറഞ്ഞു. കത്തീഡ്രലിന്റെ ഉള്ളിലായിരിക്കും മണി സ്ഥാപിക്കുക.

നോത്രദാം കത്തീഡ്രലിലെ ഏറ്റവും വലിയ മണി പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടതാണ്. ലോകമഹായുദ്ധങ്ങള്‍ അവസാനിച്ചപ്പോള്‍ ഈ മണി മുഴങ്ങുകയും, സമാധാനത്തിന്റെ ആ മണിനാദങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. 2019 ലെ അഗ്‌നിബാധയിലും ആ മണി സംരക്ഷിക്കപ്പെട്ടു.

വിശുദ്ധ മരിയ ഫൗസ്റ്റീന (1905-1938) : ഒക്‌ടോബര്‍ 5

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി  (1181-1226) : ഒക്‌ടോബര്‍ 4

ബ്രദർ മാവൂരൂസ് മഹാത്യാഗത്തിന്റെ ആൾരൂപം: ഫാ. പൗലോസ് കിടങ്ങൻ.

ലഹരിക്കെതിരെ ബോധവത്‌കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി

സീറോ മലബാര്‍ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനല്‍