International

വീണ്ടും ഉയരുന്ന യുദ്ധഭീതിയില്‍ ആശങ്കകള്‍ അറിയിച്ച് പാപ്പ

Sathyadeepam

മധ്യപൂര്‍വേഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍, പുനഃരാരം ഭിച്ച യുദ്ധത്തിന്റെ വാര്‍ത്തകളില്‍ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പ, ആശങ്കകള്‍ രേഖപ്പെടുത്തുകയും, ഒരിക്കല്‍ കൂടി സമാധാനത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തു വാന്‍ ബന്ധപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു. മധ്യപൂര്‍വേഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍, പുനഃരാരംഭിച്ച യുദ്ധത്തിന്റെ വാര്‍ത്തകളില്‍ പാപ്പ, ആശങ്കകള്‍ രേഖപ്പെടു ത്തുകയും, ഒരിക്കൽക്കൂടി സമാധാനത്തിനുവേണ്ടി ചര്‍ച്ചകള്‍ നടത്തുവാന്‍ ബന്ധപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു. വേനല്‍കാല വിശ്രമത്തിനുവേണ്ടി, കാസല്‍ ഗണ്ടോള്‍ഫോയിലെത്തിയ, ലിയോ പതിനാലാമന്‍ പാപ്പ, ആദ്യ ഞായറാഴ്ച്ച, മധ്യാഹ്നപ്രാര്‍ഥനയ്ക്കിടെ സംസാരിക്കുകയായിരുന്നു.

യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വർധി ച്ചതും, ലെബനനിലെ പ്രതിസന്ധിയും, ഏറെ ദുരിതങ്ങള്‍ വിതയ്ക്കുന്ന മധ്യപൂര്‍വേഷ്യയിലെ സ്ഥിതികളും ഉക്രെയ്നിലെ, ഖാര്‍കിവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നിവിടങ്ങളില്‍ സമീപ ദിവസങ്ങളില്‍ നടന്ന തീവ്രമായ ആക്രമണങ്ങളും പരാമര്‍ശിച്ചുകൊണ്ട്, പാപ്പ തന്റെ ഉൽക്കണ്ഠ രേഖപ്പെടുത്തി.

അക്രമം, ഭീകരത, മരണം ഒരിക്കല്‍ കൂടി അതിന്റെ ഭീകര മായ മുഖം വെളിപ്പെടുത്തുന്നുവെന്നും, ധാരാളം നിരപരാധി കള്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

ദുര്‍ബലമായ ഈ നിമിഷങ്ങളിലും, പ്രത്യാശ യുടെയും സമാധാനത്തിന്റെയും ജ്വാല കെടുത്താന്‍, യുദ്ധത്തിന്റെ കാറ്റിനെ അനുവദിക്കരുതെന്ന് പാപ്പ ആഹ്വാനം ചെയ്തു. സംഭാഷണത്തിന്റെയും, കണ്ടുമുട്ടലു കളുടെയും, നയതന്ത്രത്തിന്റെയും പാതയില്‍, സ്ഥിരോത്സാ ഹത്തോടെ മുന്‍പോട്ടു പോകുമെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു. ജനങ്ങള്‍ക്ക് പരസ്പര സുരക്ഷയോടെയും ഓരോ വ്യക്തിയുടെയും അന്തസ്സിനോടുള്ള ബഹുമാനത്തോടെയും അനുരഞ്ജനത്തോടെ ജീവിക്കാന്‍ കഴിയുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കാന്‍ ഈ ഒരു മാര്‍ഗം മാത്രമാണ് ഉള്ളതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഖനനവുമായി ബന്ധപ്പെട്ട സംഘര്‍ഷമേഖലകളില്‍ ജനങ്ങള്‍ക്ക് തുണയായി ലാറ്റിനമേരിക്കന്‍ സഭ

സഭാപ്രസംഗകൻ - Chap.1 [2of2]

കര്‍മ്മലമാതാവ്  : ജൂലൈ 16

കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15