

വരാനിരിക്കുന്നവയെ അവക്ക് ശേഷം ആര് ഓര്‍മ്മിക്കുകയില്ല?
- വരാനിരിക്കുന്നവര്‍ (1:11)
സഭാപ്രസംഗകന്‍ എവിടെയാണ് രാജാവായത്?
- ജെറുസലെമില്‍ (1:12)
ജെറുസലെമില്‍ സഭാപ്രസംഗകന്‍ ആരുടെ രാജാവായിരുന്നു?
- ഇസ്രായേലിന്റെ (1:12)
ആകാശത്തിന്‍കീഴ് സംഭവിക്കുന്നതെല്ലാം എങ്ങനെ ആരാഞ്ഞറിയാനാണ് സഭാപ്രസംഗകന്‍ പരിശ്രമിച്ചത്?
- ജ്ഞാനത്തോടെ (1:13)
എങ്ങനെ ചെയ്യാനാണ് ദൈവം മനുഷ്യനെ ജോലി ഏല്പിച്ചത്?
- വ്യഗ്രതയോടെ (1:13)
വ്യഗ്രതയോടെ മനുഷ്യനെ ഏല്പിച്ച ജോലി എങ്ങനെയുള്ളതാണ്?
- ക്ലേശകരമാണ് (1:13)
സഭാപ്രസംഗകന്‍ വീക്ഷിച്ചത് എന്തെല്ലാം?
- സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും (1:14)
സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും എങ്ങനെയുള്ളതാണ്?
- മിഥ്യയും പാഴ്‌വേലയുമാണ് (1:14)
എന്താണ് അസാധ്യം എന്ന് പറയുന്നത്?
- ഇല്ലാത്തത് എണ്ണുക (1:15)
ആരേക്കാളും അധികം ഞാന്‍ ജ്ഞാനം സമ്പാദിച്ചു എന്നാണ് പറയുന്നത്?
- ജറുസലെമില്‍ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെയുംകാള്‍ (1:16)
എന്താണ് ഞാന്‍ അനുഭവിച്ചറിഞ്ഞു എന്ന് ഞാന്‍ വിചാരിച്ചത്?
- ജ്ഞാനത്തിന്റെയും അറിവിന്റെയും യഥാര്‍ത്ഥ രൂപം (1:16)
എന്തെല്ലാം വിവേചിച്ചറിയാനാണ് ഞാന്‍ ഉദ്യമിച്ചത്?
- ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും (1:17)
ഇതും പാഴ്‌വേലയാണെന്ന് ഞാന്‍ കണ്ടു. ഏതെല്ലാം?
- ജ്ഞാനത്തെയും അറിവിനെയും ഉന്മത്തതയെയും ഭോഷത്തത്തെയും വിവേചിച്ചറിയുന്നത് (1:17)
എന്ത് ഏറുമ്പോള്‍ ദുഃഖം ഏറുന്നു?
- ജ്ഞാനം (1:18)
എന്ത് വര്‍ദ്ധിക്കുമ്പോഴാണ് വ്യസനം വര്‍ദ്ധിക്കുന്നത്?
- അറിവ് (1:18)
സഭാപ്രസംഗകന്‍ 1:2നു സമാനമായ പുതിയനിയമഗ്രന്ഥഭാഗമേത്?
- റോമാ (8:20)
സഭാപ്രസംഗകന്‍ 1:16നു സമാനമായ പഴയനിയമഗ്രന്ഥഭാഗമേത്?
- 1 രാജാ 4:29-31