ഖനനവുമായി ബന്ധപ്പെട്ട സംഘര്‍ഷമേഖലകളില്‍ ജനങ്ങള്‍ക്ക് തുണയായി ലാറ്റിനമേരിക്കന്‍ സഭ

Latin American Church supports people in conflict zones related to mining
Published on

വിവിധ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഖനനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ, ഭൂമിയെ പരിപാലിക്കുന്നതിന്റെയും അതുവഴി ജീവന്‍ സംരക്ഷിക്കുന്ന തിന്റെയും പ്രാധാന്യം എടുത്തുകാട്ടി പ്രാദേശിക സഭകള്‍. ജീവനും പൊതുനന്മയും സൃഷ്ടിപരിപാലനവും മുന്‍നിറുത്തി യുള്ള വികസനമാണ് ആവശ്യമെന്ന് സഭ വ്യക്തമാക്കുന്നു ണ്ടെന്ന് വിവിധ രാജ്യങ്ങളിലെ പ്രാദേശികസഭകളെ പരാമര്‍ശിച്ചുകൊണ്ട് ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തെക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലു മുള്ള ഖനനവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെ ടുത്ത്, ഈ പ്രദേശങ്ങളിലെ വിവിധ മെത്രാന്‍സമിതികളുടെ സംയുക്തസമിതി, പ്രത്യേക മാർഗനിർദേശങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഇടയലേഖനങ്ങള്‍ ഇറക്കിയിരുന്നു. പ്രത്യേക പരിശീലന ക്ലാസുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ഖനന ബാധിത മേഖലയിലെ സമൂഹങ്ങളെ പിന്തുണക്കുന്നതിനുള്ള സഭാപരമായ പദ്ധതികളാണ് ഇതുവഴി ഒരുക്കിയിരുന്നത്.

പനാമ, ഹൊണ്ടൂരാസ്, ഇക്വഡോര്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ ഖനനമേഖലയിലെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സവിശേഷമായ രീതിയില്‍ സഭ ജനങ്ങള്‍ക്കൊപ്പം നിന്നുവെന്ന് ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.

ഖനനമേഖലകളുമായി ബന്ധപ്പെട്ട്, പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഹൊണ്ടൂരാസിലുണ്ടായ ആക്രമണങ്ങളില്‍ പ്രാദേശികസഭ ആശങ്ക രേഖപ്പെടുത്തി.

ഇക്വഡോറിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും കുടിവെള്ള സ്രോതസ്സുകളും ജനങ്ങളുടെ സ്വകാര്യ ഭൂമിയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളില്‍ സഭ സജീവമായി ഇടപെടുന്നുണ്ടെന്ന് ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു. പരിസ്ഥിതിസംരക്ഷണവും, സാമൂഹിക നീതിയും പരസ്പരം ബന്ധപ്പെട്ടതാണെന്നും ഏറ്റവും ദുര്‍ബലരായ ജനങ്ങളുടെ സംരക്ഷണം സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യഘടകങ്ങ ളിലൊന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

logo
Sathyadeepam Online
www.sathyadeepam.org