International

പെറുവില്‍ സന്യാസ പരിശീലനഭവനം ആശുപത്രിയാക്കി

Sathyadeepam

പെറുവിലെ ഡൊമിനിക്കന്‍ സന്യാസസമൂഹത്തിന്‍റെ പ്രൊവിന്‍സ് തങ്ങളുടെ ആസ്പിരന്‍റ് സിനുള്ള പരിശീലന ഭവനം ആശുപത്രിയാക്കി മാറ്റി. വി. ഡൊമിനിക്കിന്‍റെയും വി. മാര്‍ട്ടിന്‍ ഡി പോറസിന്‍റെയും മാതൃകയനുസരിച്ചാണ് ഇതെന്നു സന്യാസസമൂഹത്തിന്‍റെ അധികാരികള്‍ പറഞ്ഞു. പെറുവില്‍ ഡൊമിനിക്കന്‍ സഭ അനേകം ആരോഗ്യപരിചരണ പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും അതിനൊരു മൂര്‍ത്തരൂപം നല്‍കുക എന്നതാണ് ആശുപത്രിയുടെ സ്ഥാപനം കൊണ്ടുദ്ദേശിക്കുന്നതെന്നു പ്രൊവിന്‍ഷ്യല്‍ ഫാ. റാമിരെസ് പറഞ്ഞു. ലാഭം ലക്ഷ്യമാക്കാതെ, ഉപവി ഉദ്ദേശിച്ചാണ് ആശുപത്രി നടത്തുക. പ്രതിഫലം വാങ്ങാതെയും കുറഞ്ഞ പ്രതിഫലത്തിനും ജോലി ചെയ്യാന്‍ സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായി വന്നിട്ടുണ്ട് – അദ്ദേഹം വിശദീകരിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്