International

പാക്കിസ്ഥാനില്‍ ചാപ്പല്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടവരെ ആക്രമിച്ചു

Sathyadeepam

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സാഹിവാളില്‍ ഒരു ചെറിയ ചാപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏതാനും ക്രൈസ്തവരെ മുസ്ലീം തീവ്രവാദികള്‍ ആക്രമിച്ചു. ചാപ്പല്‍ നിര്‍മ്മാണം നിറുത്തുകയായിരുന്നു അക്രമികളുടെ ആവശ്യം. 150 വീടുകളുള്ള ഒരു അയല്‍ക്കൂട്ടത്തിലാണു ചാപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഈ ഗ്രാമത്തില്‍ 120 ക്രിസ്ത്യാനികളുണ്ട്. നിരവധി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അവര്‍ പള്ളിയില്‍ പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരാള്‍ സ്വന്തം സ്ഥലത്ത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ ചെറിയൊരു ചാപ്പല്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇതു പാടില്ലെന്നു ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അക്രമം.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്