International

പുതിയ കാര്‍ഡിനല്‍മാര്‍ ആഗസ്റ്റ് 27 ന്

Sathyadeepam

കത്തോലിക്കാ സഭയുടെ കാര്‍ഡിനല്‍ പദവിയിലേക്ക് 20 പേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ മാസം 27ന് ഉയര്‍ത്തുന്നു. ഇവരില്‍ 18 പേര്‍ മെത്രാന്മാരും രണ്ടുപേര്‍ വൈദികരും ആണ് . ഇവരില്‍ നാലുപേര്‍ 80 വയസ്സ് തികഞ്ഞവരാണ്. സഭയ്ക്ക് നല്‍കിയ സേവനത്തിനുള്ള അംഗീകാരത്തിന്റെ സൂചകമായിട്ടാണ് ഈ നാലു പേര്‍ക്ക് കര്‍ദിനാള്‍ പദവി നല്‍കുന്നത് . ഇത്രയും പേര്‍ കര്‍ദിനാള്‍മാര്‍ ആകുന്നതോടുകൂടി , മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കാര്‍മാരുടെ എണ്ണം 132 ആയി ഉയരും. ബാക്കിയുള്ളവര്‍ 80 നു മീതെ പ്രായമുള്ളവരാണ്. ഈ 132 കാര്‍ഡിനല്‍മാരില്‍ 83 പേരും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പദവിയിലേക്ക് ഉയര്‍ത്തിയവരാണ്. ഈ വര്‍ഷം അവസാനത്തോടെ ആറ് കാര്‍ഡില്‍മാര്‍ക്ക് കൂടി 80 തികയുകയും വോട്ടവകാശം ഇല്ലാതാകുകയും ചെയ്യും.

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26