കത്തോലിക്കാ സഭയില്‍ നവാഭിഷിക്ത രായ മെത്രാന്മാരുടെ പരിശീലന പരിപാടി സെപ്തംബര്‍ 2 മുതല്‍ 10-ാം തീയതി വരെ, സുവിശേഷവല്‍ക്കരണ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തി. കാര്യാലയത്തിന്റെ പ്രൊ-പ്രീഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ താഗ്ലെ, വിവിധ പ്രവര്‍ത്തന മേഖലകള്‍ വിശദീകരിച്ചു.
ഫ്രാന്‍സിസ് പാപ്പയുടെ ‘പ്രെദിക്കാത്തെ ഏവഞ്ചേലിയും’ എന്ന അപ്പസ്‌തോലിക ഭരണഘടനയനുസരിച്ച്, വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്, സുവിശേഷ പ്രഘോഷ ണത്തിനാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. പ്രാദേശിക സഭകളുടെ സ്വയംഭരണാധികാ രത്തെ മാനിച്ചുകൊണ്ട് അവരെ വിശ്വാസ ത്തില്‍ വളരാന്‍ സഹായിക്കുക എന്നതാണ് സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍, ലോകമെമ്പാടും, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും, കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. 2024-നും 2026-നും ഇടയില്‍ മിഷന്‍ പ്രദേശങ്ങളില്‍ 10 പുതിയ രൂപതകള്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍ സുവിശേഷ ത്തിന്റെ ആദ്യ പ്രഘോഷണം ഇന്നും ലോക ത്തിന്റെ പല ഭാഗങ്ങളിലും ഒരു അടിയന്തര ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മിഷന്‍ പ്രദേശങ്ങളിലെ സെമിനാരികളുടെ പ്രവര്‍ത്തനം, റോമിലെ പൊന്തിഫിക്കല്‍ കോളേജുകള്‍ വഴി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഉര്‍ബാനിയാന്‍ സര്‍വകലാശാലയുടെ ദൗത്യം എന്നിവ അദ്ദേഹം വിവരിച്ചു. വത്തിക്കാന്‍ ഭരണസംവിധാനം അഥവാ റോമന്‍ കൂരിയ കേവലം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരിടമല്ല, മറിച്ച് പ്രാദേശിക സഭകളുടെ അനുഭവങ്ങള്‍ ശ്രദ്ധിക്കുകയും, അവ ലോകം മുഴുവനുമായി പങ്കുവെക്കുകയും ചെയ്യുന്ന ഇടമാണ്. ‘വത്തിക്കാന്റെ പക്കല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല. മറിച്ച്, പ്രാദേശിക സഭകളില്‍ നിന്നുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി.