അധികാരം അകത്ത്

Power Within
Published on: 
അധികാരം പേറുന്നവന് ആധികാരികതയുണ്ടാകണം. ആധികാരികത ഒരു കല്പനയ്ക്കും ഉണ്ടാക്കാനാവില്ല. അതു വ്യക്തിയുടെ ഉള്ളിലെ കരുത്താണ്.

ചില അധികാരികൾ സ്വന്തം ഹിതം നടപ്പിലാക്കാൻ വാശി പിടിക്കുന്നതു കണ്ട് മരവിച്ചിരുന്നിട്ടുണ്ട്. വേറെ ചിലർ പൊതു ബോധത്തെയും സഭയുടെ നിലപാടിനെയും വെല്ലുവിളിച്ചു പ്രസം ഗിച്ചപ്പോൾ വിമർശിച്ച് എഴുതിയിട്ടുണ്ട്. ഹൈഡഗർ വിമർശന ത്തെ ചിന്തയുടെ ഭക്തി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. കാർഡിനൽ മക്കാറിക്കിനെക്കുറിച്ച് വത്തിക്കാൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വാ യിച്ചു. കാപട്യവും കള്ളത്തരവും ഇടിച്ചും പതുങ്ങിയും കയറാത്ത വിശുദ്ധവേദികളില്ല എന്നതിന്റെ തെളിവായിരുന്നു ആ റിപ്പോർട്ട്. അതു സഭയുടെ ഒരു കുമ്പസാരവുമായിരുന്നു. സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ധർമ്മബോധവും ആന്തരികമാണ്, അവ പുറത്തല്ല. സഭയുടെ തലങ്ങളിൽ കൗശലം വാഴുന്നതും കൗശലത്തിന്റെ അതിബുദ്ധി കാണിക്കുന്നവരേയും കാണേണ്ടി വന്നു. സത്യസന്ധതയും ആത്മാർത്ഥതയും വലിയ പുണ്യമായി പറയുന്നു. കപടലോകത്തിൽ ആത്മാർത്ഥത പരാജയപ്പെടുകയും തല്ലുകൊള്ളിക്കുകയും ചെയ്യും എന്നു നന്നായി മനസ്സിലാക്കുന്നു.

സഭയിൽ അധികാരം ഒരാളുടെയോ ഒരു സംഘത്തിന്റെയോ നിലപാടോ വീക്ഷണമോ അല്ല. അധികാരം പേറുന്നവന് ആധി കാരികതയുണ്ടാകണം. ആധികാരികത ഒരു കല്പനയ്ക്കും ഉണ്ടാ ക്കാനാവില്ല. അതു വ്യക്തിയുടെ ഉള്ളിലെ കരുത്താണ്. അതു വ്യക്തി എന്ന അദ്ഭുതം ജനിപ്പിക്കുന്നതാണ്. ഞാൻ ആരാണ് എന്നതു ദുർഗ്രഹ സമസ്യയായി മാറുന്നു. എന്നിൽ നിന്ന് എന്നെ പുറത്താക്കാനാവില്ല. എന്റെ ശത്രുവിനു അതു പറ്റില്ല; എനിക്കും പറ്റില്ല. താൻ ഉണ്ട് എന്നതിന്റെ കേന്ദ്രത്തിൽ ഉറച്ചവനാണ് വ്യക്തി. എനിക്കു പകരം ഞാൻ മാത്രമാണ്. ഞാൻ എന്ന വ്യക്തി എനിക്കതീതമായി ചാഞ്ഞവനാണ്. എന്റെ ആധാരം ഞാനല്ല. അത് എനിക്കു പുറത്തുമല്ല. ഞാൻ ഒരു സാധനമല്ല, സ്വഭാവ വിശേഷമല്ല, പൂർത്തിയാകാത്ത ബിരുദമല്ല, മറിച്ച് ഒരു അസ്ഥിത്വ വിധമാണ്. ഞാൻ ചെയ്യുന്നതിൽ, പറയുന്നതിൽ, എഴുതുന്നതിൽ എന്റെ തനിമയുണ്ട്. പക്ഷെ, ഞാൻ എനിക്കുപരിയായി ചാഞ്ഞു നില്ക്കുന്നു. അതാണ് നിത്യതയുടെ പ്രകാശനമുണ്ടാക്കാൻ സാധിക്കുന്നത്. ചാഞ്ഞു നില്ക്കുന്നതു വ്യക്തിത്വത്തിന്റെ ആധാര ത്തിലാണ്. അതാണ് പ്രകാശനത്തിന്റെ ഉറവിടം. ഞാൻ സ്വയം പര്യാപ്തനല്ല. എന്റെ വെളിച്ചം പുറത്തുനിന്നു വരുന്നു; അത് എന്നി ലുണ്ട്. അതാണ് എന്റെ അറിവിന്റെയും പ്രവൃത്തിയുടെയും അടിസ്ഥാനം. ആ ബന്ധത്തിലേ എനിക്കു വ്യക്തിയാകാനാവൂ. ഞാൻ ചെവിയുള്ളവനാണ് - കേൾക്കുന്നവൻ. എന്റെ അധികാരം എന്നിലാണ്. അത് എന്നിലെ കേൾവിയാണ്. എന്റെ അനുസരണ ത്തിൽ നിന്നാണ് വിമർശിക്കുന്നതും. ഞാൻ എന്റെ സമൂഹത്തെ ശ്രവിക്കുന്നു, എന്റെ സമൂഹം എന്നെയും. സഭയെന്ന സത്തയുടെ സാകല്യം ക്രിസ്തുവിനെ മനസ്സിലാക്കുന്ന വിധമാണ്. ഓരോ ക്രൈ സ്തവനും ക്രിസ്തുവിന്റെ സമകാലികനാകാനാണ് വിളിക്കപ്പെട്ടി രിക്കുന്നത്. റാനർ എഴുതിയിട്ടുള്ളതുപോലെ ഓരോ ക്രൈസ്തവ നിലും “നിത്യനായവന്റെ” സാന്നിധ്യമുണ്ട് - അതാണ് നാം ദൈവത്തെ വിളിക്കുന്നത്. ലോകത്തോടു സംസാരിക്കുന്ന ദൈവത്തെ കേൾക്കാനും, ലോകത്തോടു മറുപടി പറയാനും നാം വിളിക്കപ്പെ ടുന്നു. ദൈവം മാത്രമാണ് മനുഷ്യവ്യക്തിയുടെ കേവലമായ ആധി കാരികത. വിശ്വാസജീവിതം പ്രതികരണത്തിന്റെ ജീവിതമാണ്.

എന്റെ ചിന്തയ്ക്കു വളരെ മുമ്പുള്ളതും അഗാധവുമായ ഒരു ചിന്തയുടെ ഉറവിടം എന്നിലുണ്ട്. അത് അകത്താണ്; പക്ഷെ, പുറത്തുനിന്നുമാണ്. അത് ഒഴിവാക്കാനാവാത്ത ഉത്തരവാദിത്ത മാണ്. ഭൂതത്തിനും ഭാവിക്കുമിടയിൽ ഞാൻ തിരുകിക്കേറ്റപ്പെട്ട വനാണ്. ഭാവിയും ഭൂതവും മനസ്സിനെ അലട്ടുന്നു. ഈ അലട്ടലിൽ ഓർമ്മയിൽ നിന്നു ഭാവിയെ കല്പിക്കാനാവും. ആന്തരികതയിലെ അധികാരത്തിന്റെ ജനനമാണ് വ്യക്തിയെ ഉണ്ടാക്കുന്നത്. ആന്ത രികതയിലേക്ക് നീക്കം ഉത്ക്കൃഷ്ടമാകലാണ്. തത്ഫലമായി വ്യക്തി യിൽ അത് ഒരു ശോകം ഉണ്ടാക്കുന്നു. വിജയത്തിന്റെ ആഹ്ളാ ദമോ തോൽവിയുടെ നിരാശയോ ഇല്ല. പക്ഷെ, സ്ഥിരം രണ്ടു പ്രലോഭനങ്ങളെ നേരിടുന്നു. യാഥാസ്ഥിതികതയെ നിത്യതയുടെ ലക്ഷണമായി കാണുകയോ, ഉത്തരവാദിത്വമൊഴിയലും സ്വാത ന്ത്ര്യം നിഷേധിക്കലും നടത്തി സ്വന്തം തടി രക്ഷിക്കലോ ആകാം. അതു രാജിയുടെ ദുരന്താനുഭവമുണ്ടാക്കും. പ്രലോഭനങ്ങളിൽ വീഴാതെ പിടിച്ചു നില്ക്കുന്നത് ഒരു സന്തോഷവും നല്കണമെന്നില്ല. ശോകത്തോടൊപ്പം സന്ധ്യയിലെ സംതൃപ്തിയും. നന്മ വ്യക്തിയിലു ണ്ടാക്കുന്നതു തല്ലിക്കെടുത്താനാവാത്ത ശോകമാണ്. അപരൻ എന്നിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയ്ക്ക് അവസാനമില്ല. എത്രകണ്ട് അപരനോട് അടുക്കുന്നുവോ അത്ര കണ്ടു ഞാൻ എന്നിൽ നിന്ന് അകലുന്നു. നിത്യതയിലേക്കുള്ള നീളൽ ഒരു കടം തീർക്കലാണ്. അത് ഒരുവിധത്തിൽ മാംസത്തിനുള്ളിലെ മുള്ളാണ്; ചിന്തയുടെ ഉള്ളിലെ മുള്ളാണ്. അത് എന്നോടുള്ള അക്രമമാണ്. അതാണ് വ്യക്തിയെ ഉണ്ടാക്കുന്നത്. വ്യക്തിത്വത്തിൽ നന്മ കടന്നു നിന്നാൽ ഉണ്ടാക്കുന്നത് ഒരു നിയമരാഹിത്യമാകും. അപരനുവേണ്ടിയുള്ള സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വം.