ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 6]

📱 Phone Pookies
a step to digital wellness - 6
Published on: 
  • ഓൺലൈൻ സ്വകാര്യത: പുതിയ 3 ഡിജിറ്റൽ പൂട്ടിന്റെ സൂത്രങ്ങൾ!

❓ ആരെങ്കിലും നമ്മൾ അറിയാതെ നമ്മുടെ ഫോൺ ഗാലറിയോ വാട്ട്‌സ്ആപ്പ് ചാറ്റോ എടുത്ത് നോക്കിയാൽ എന്ത് തോന്നും?

‘അയ്യോ എന്റെ പ്രൈവസി പോയേ...’എന്ന് തോന്നും അല്ലേ?

ഓൺലൈൻ ലോകത്തും ഇതുപോലെ നമ്മുടെ സമ്മതമില്ലാതെ ചിലർ നമ്മളെ ഒളിഞ്ഞുനോക്കുന്നു ണ്ട്! നമ്മൾ വീടിന്റെ വാതിലൊക്കെ നല്ല രീതിയിൽ പൂട്ടും, പക്ഷേ താക്കോൽ വാതിൽക്കൽ തന്നെ വെച്ചു കൊണ്ടുപോകുമോ? ഇതുപോലെയാകരുത് നമ്മുടെ ഡിജിറ്റൽ പ്രൈവസിയും!

അതുകൊണ്ട് നമ്മുടെ സ്വകാര്യത ലീക്കാവാതിരി ക്കാൻ ദാ ഈ 3 പ്രൈവസി ഹാക്കുകൾ കൈയ്യിൽ വെച്ചോ:

💡 ഡിജിറ്റൽ പ്രൈവസി സുരക്ഷിതമാക്കാൻ 3 വഴികൾ:

* 🔒 ലൈവ് ലൊക്കേഷൻ ഷെയറിംഗ് ഒഴിവാക്കാം (Avoid Live Location Sharing):

‘ഫീലിംഗ് ഹാപ്പി അറ്റ് ലുലു മോൾ’ എന്ന് പറഞ്ഞ് പോകുന്ന സ്ഥലമൊക്കെ തത്സമയം പോസ്റ്റ് ചെയ്യരുത്! നമ്മൾ എവിടെയാണെന്ന് മറ്റുള്ളവർക്ക് കൃത്യമായി മാപ്പ് ഇട്ട് കൊടുക്കണോ?

* 🔍 ഫോട്ടോയിലെ വിവരങ്ങൾ സൂക്ഷിക്കുക (Hide Sensitive Details in Photos):

സ്കൂൾ ഐഡി കാർഡ്, വീട്ടു നമ്പർ, അല്ലെങ്കിൽ പ്രൈവറ്റ് രേഖകൾ കാണുന്ന രീതിയിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടരുത്. മറ്റുള്ളവർ നമ്മൾ വിചാരിക്കുന്നതിലും വേഗത്തിലാണ് ഇതൊക്കെ സൂം ചെയ്ത് നോക്കുന്നത്!

* 🛡️ആപ്പ് ആക്‌സസും ട്രാക്കിംഗും നിയന്ത്രിക്കുക (Control Permissions & Activity):

ഫോൺ ഉപയോഗിക്കാത്തപ്പോൾ ആപ്പുകൾ നമ്മൾ പറയുന്നത് കേൾക്കാതിരിക്കാൻ ‘Mic & Camera Access’ ഓഫ് ചെയ്യുക. ലാപ്ടോപ്പ് ക്യാമറയ്ക്ക് മുകളിൽ ഒരു ചെറിയ സ്റ്റിക്കർ ഒട്ടിച്ചു വെക്കുന്നതും അടിപൊളി ട്രിക്കാണ്! ഗൂഗിളിലെ ‘Web & App Activity’, ‘Ad Personalization’ എന്നിവയും ഓഫ് ചെയ്ത് വെക്കാം.

✨ ഓൺലൈനിൽ സോഷ്യൽ ആകാം, പക്ഷേ നമ്മുടെ സ്വകാര്യ കാര്യങ്ങളിൽ നമ്മൾ തന്നെയാവണം ബോസ്!

🎯 അതുകൊണ്ട് പ്രൈവസി കയ്യിൽ ഒതുക്കാം, സേഫ് ആയി മുന്നോട്ട് പോകാം!