International

മാര്‍പാപ്പയുടെ നോമ്പുകാലധ്യാനം സമാപിച്ചു

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയും കൂരിയാ അംഗങ്ങളും ഒരാഴ്ചത്തെ നോമ്പുകാലധ്യാനത്തില്‍ സംബന്ധിച്ചു വത്തിക്കാനില്‍ മടങ്ങിയെത്തി. മടക്കയാത്രയ്ക്കായി ബസില്‍ കയറുന്നതിനു മുമ്പു പാപ്പ ധ്യാനം പ്രസംഗിച്ച ഫാ.ജോസ് ടൊളെന്‍റിനോയ്ക്കു നന്ദി പറഞ്ഞു. പോര്‍ച്ചുഗലില്‍ നിന്നുള്ള പുരോഹിതനും കവിയും ബിബ്ലിക്കല്‍ ദൈവശാസ്ത്രജ്ഞനുമാണ് അദ്ദേഹം. സഭ പരിശുദ്ധാത്മാവിന്‍റെ തടവറയല്ലെന്നും സഭയുടെ ഉദ്യോഗസ്ഥമേധാവിത്വപരമായ ലൗകികതയിലേയ്ക്കു പരിശുദ്ധാത്മാവിനെ ഒതുക്കരുതെന്നും ധ്യാനഗുരു റോമന്‍ കൂരിയാ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇതോര്‍മ്മിപ്പിച്ചതിനു മാര്‍പാപ്പ അദ്ദേഹത്തിനു പ്രത്യേകം നന്ദി പറഞ്ഞു. അവിശ്വാസികളുടെയും ഇതര മതവിശ്വാസികളുടെയും ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവു പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശുദ്ധാത്മാവ് എല്ലാവര്‍ക്കും വേണ്ടിയുള്ള ദൈവത്തിന്‍റെ ആത്മാവാണെന്നും വിശദീകരിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ധ്യാനവിചിന്തനങ്ങള്‍.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്