International

നിഖ്യ സൂനഹദോസിന്റെ 1700-ാം വാര്‍ഷികം: വത്തിക്കാന്‍ രേഖ പ്രസിദ്ധീകരിച്ചു

Sathyadeepam

നിഖ്യ സൂനഹദോസ് വിളിച്ചു കൂട്ടിയതിന്റെ ആയിരത്തെഴുനൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഒരു രേഖ വത്തിക്കാന്‍ പുറപ്പെടു വിച്ചു. എഡി 325 ല്‍ സില്‍വസ്റ്റര്‍ മാര്‍പാപ്പയാണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്.

'യേശുക്രിസ്തു, ദൈവപുത്രന്‍, രക്ഷകന്‍: നിഖ്യ എക്യുമെനിക്കെല്‍ സൂനഹദോസിന്റെ ആയിര ത്തെഴുന്നൂറാം വാര്‍ഷികം' എന്ന പേരിലുള്ള രേഖ വത്തിക്കാന്റെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീ ഷനാണ് പ്രസിദ്ധീകരിച്ചത്.

ആര്യന്‍ പാഷണ്ഡത യെ ചെറുത്തുകൊണ്ട് യേശുക്രിസ്തുവിന്റെ ദിവ്യത്വത്തെ പ്രതിരോധിച്ചുകൊണ്ടുള്ള നിഖ്യ ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സില്‍ നിര്‍ണ്ണായക മായിരുന്നു എന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.

'ക്രിസ്തു നമ്മുടെ പ്രത്യാശ' എന്ന പ്രമേയവുമായി ജൂബിലി ആഘോഷിക്കുകയും പാശ്ചാത്യ - പൗര സ്ത്യ ക്രിസ്ത്യാനികള്‍ ഒരേ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുകയും ചെയ്യുന്ന വര്‍ഷത്തില്‍ തന്നെ നിഖ്യ വാര്‍ഷികം വന്നിരിക്കുകയാണെ ന്ന് വത്തിക്കാന്‍ രേഖ ചൂണ്ടിക്കാ ണിക്കുന്നു.

സഭയുടെ വിശ്വാസത്തിന്റെ ഹൃദയത്തിലാണ് നിഖ്യ വിശ്വാസപ്രമാണം എന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഈ രേഖ ഒരു ദൈവശാസ്ത്ര പ്രബന്ധമല്ലെ ന്നും ക്രൈസ്തവര്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹത്തോടു പ്രതികരിച്ചു കൊണ്ട് പ്രസിദ്ധീ കരിക്കുന്നതാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

സഭയുടെ ഐക്യവും ദൗത്യവും ഏറ്റവും ആദ്യം സാര്‍വത്രികതലത്തില്‍ പ്രതീകാത്മകമായി പ്രകടമായ ഒരു സന്ദര്‍ഭമായിരുന്നു നിഖ്യ. കത്തോലിക്കാസഭയില്‍ ഇപ്പോള്‍ നടക്കുന്ന സിനഡല്‍ പ്രക്രിയയുടെ പ്രചോദനവും നിഖ്യയാണ് - രേഖ വിശദീകരിക്കുന്നു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം