International

നൈജീരിയായില്‍ നാലു സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയി

Sathyadeepam

നൈജീരിയായില്‍ കത്തോലിക്കാ വൈദിക വിദ്യാര്‍ത്ഥികളായ നാലു പേരെ തട്ടിക്കൊണ്ടു പോയി. 18-നും 23-നും ഇടയ്ക്കു പ്രായമുള്ള ഇവരെ കാഡുനാ ഗുഡ്ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. 270 വൈദികവിദ്യാര്‍ത്ഥികളുള്ള സെമിനാരിയാണിത്. നൈജീരിയായിലെ സുരക്ഷാസാഹചര്യങ്ങള്‍ ഭയാനകമാണെന്നും ക്രിമിനല്‍ സംഘങ്ങള്‍ ഇവിടത്തെ കുഴപ്പം നിറഞ്ഞ സ്ഥിതി മുതലെടുക്കുകയാണെന്നും സഭാധികാരികള്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ അക്രമിക്കപ്പെടുകയും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. പട്ടാളക്കാരുടെ വേഷത്തിലെത്തിയ അക്രമികളാണ് സെമിനാരിയില്‍ നിന്നു വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയത്. ഇസ്ലാമിക തീവ്രവാദം നൈജീരിയായി വര്‍ദ്ധിച്ചു വരുന്നു – സഭാവക്താക്കള്‍ ചൂണ്ടിക്കാട്ടി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം