International

നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

Sathyadeepam

ആഫ്രിക്കന്‍ രാജ്യമായ നൈജീരീയായില്‍ കത്തോലിക്കാ വൈദികനായ ഫാ. സിറിയാക്കുസ് ഒണുന്‍കുവോയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ദക്ഷിണ നൈജീരിയായിലെ ഒരു ഗ്രാമത്തില്‍, തന്‍റെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഫാ. ഒണുന്‍കുവോ ആക്രമിക്കപ്പെട്ടത്. ഇതേ ഗ്രാമത്തില്‍ മറ്റൊരു വൈദികനെതിരെയും ആക്രമണം നടന്നെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. കഴുത്തു ഞെരിച്ചു കൊന്നു എന്നാണു കരുതപ്പെടുന്നത്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഈശോസഭാംഗമായ ഫാ. റാഫേല്‍ പങ്കൈസ് നൈജീരിയായില്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങളായ കാലിക്കര്‍ഷക സംഘങ്ങളാണ് ഈ കൊലകള്‍ക്കു പിന്നിലെന്നാണു സംശയിക്കുന്നത്. കാലികളുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന സംഘങ്ങള്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നവരാണ്. തങ്ങളുടേതല്ലാത്ത പ്രദേശങ്ങളില്‍ കടന്നു കയറി താവളമുറപ്പിക്കുകയും നാട്ടുകാരെ തുരത്തുകയും കൊല്ലുകയുമാണ് ഇവരുടെ രീതി. ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം