International

ബന്ദികളില്‍ നിന്നു രക്ഷപ്പെട്ട നൈജീരിയന്‍ വൈദികന്‍ മരണപ്പെട്ടു

Sathyadeepam

നൈജീരിയയില്‍ അക്രമികളുടെ തടവില്‍ നിന്നു രക്ഷപ്പെട്ടെത്തിയ വൈദികന്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞു. തടവിലായിരുന്നപ്പോള്‍ ഉണ്ടായ പരിക്കുകളാണോ മരണകാരണമെന്നു സംശയിക്കുന്നു. അതു സ്ഥിരീകരിച്ചിട്ടില്ല. വേദനയുണ്ടെന്നു പറഞ്ഞ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉടന്‍ മരിക്കുകയുമായിരുന്നു. സെപ്തംബര്‍ 14 നാണ് ഫാ. ലൂയി സ് ഒദുദുവിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. എണ്ണ-പ്രകൃതിവാതക ഖനനമേഖലയിലെ ഒരു പരിശീലനകേന്ദ്രത്തില്‍ ചാപ്ലിനായി ജോലി ചെയ്യുകയായിരുന്നു ഫാ. ലൂയിസ്. വാരി രൂപതാ വൈദികനായിരുന്നു അദ്ദേഹം. ഇതേ രൂപതയിലെ ഫാ. സ്റ്റീഫന്‍ എകാകോബാര്‍ എന്ന വൈദികന്‍ സെപ്തംബര്‍ ആദ്യവാരം മരണമടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പള്ളിമേടയില്‍ കയറി നടത്തിയ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു കഴിയുകയായിരുന്നു അദ്ദേഹം. ഈ രൂപത സ്ഥിതി ചെയ്യുന്ന ദക്ഷിണനൈജീരിയായില്‍ ഈ വര്‍ഷം മാത്രം 5 കത്തോലിക്കാവൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചിട്ടുണ്ട്.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ