International

നൈജീരിയ: വൈസ് റെക്ടറെ മോചിപ്പിച്ചെങ്കിലും വൈദികര്‍ ഭീതിയില്‍

Sathyadeepam

കഴിഞ്ഞ മാസമൊടുവില്‍ നൈജീരിയയിലെ എനുഗു സംസ്ഥാനത്തു തട്ടിക്കൊണ്ടു പോയ സെമിനാരി വൈസ് റെക്ടര്‍ ഫാ. അരിന്‍സെ മാഡുവിനെ രണ്ടു ദിവസത്തിനു ശേഷം മോചിപ്പിച്ചെങ്കിലും ഈ പ്രദേശത്തെ വൈദികര്‍ ഭയാശങ്കകളിലായി. നൈജീരിയയുടെ തെക്കന്‍ ഭാഗത്തുള്ള ഈ സംസ്ഥാനത്ത് നിരവധി വൈദികര്‍ ഇതിനകം തട്ടിക്കൊണ്ടുപോകലുകള്‍ക്ക് ഇരകളായി. പലരും കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റില്‍ ഒരു വൈദികര്‍ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. അതിനു മുമ്പ് ഒരു വൈദികന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇവിടേയ്ക്ക് ആധുനിക ആയുധങ്ങളുമായി കാലികളെ മേച്ചു വരുന്ന മുസ്ലീം തീവ്രവാദസംഘങ്ങളാണ് അക്രമങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നു സഭ അധികാരികളോട് ആവശ്യപ്പെട്ടു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്