International

നൈജീരിയയില്‍ സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Sathyadeepam

നൈജീരിയായില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ നാലു സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൈക്കിള്‍ നാദി എ ന്ന 18 കാരനായ വൈദിക വിദ്യാര്‍ത്ഥിയും ഒരു വനിതയുമാണ് കൊല്ലപ്പെട്ടത്. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരില്‍ നിന്ന് ഇവരെ മാറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നു സെമിനാരി റെക്ടര്‍ അറിയിച്ചു. ജനുവരി ആദ്യവാരത്തിലാണ് ഖാദുനാ ഗുഡ്ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്നു നാലു വൈദിക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയത്. തോക്കുകളുമായി സെമിനാരിയിലെത്തിയ അക്രമികള്‍ വെടിവയ്പു നടത്തുകയും കൊള്ള നടത്തുകയും ചെയ്തു. ഇവരില്‍ ഒരാളെ പത്തു ദിവസത്തിനു ശേഷം വിട്ടയച്ചിരുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്