International

പുതിയ വൈസ് കമെര്‍ലെംഗോ നിയമിതനായി

Sathyadeepam

ആര്‍ച്ചുബിഷപ് ഇല്‍സണ്‍ ഡി ജീസസ് മൊന്‍റാനാരിയെ സഭയുടെ വൈസ് കമെര്‍ലെംഗോ (ചേംബര്‍ലൈന്‍) ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാര്‍ഡിനല്‍ ലൂയി ടാഗ്ലെ, കാര്‍ഡിനല്‍ ബെന്യാമിനോ സ്റ്റെല്ല എന്നിവരെ കാര്‍ഡിനല്‍ ബിഷപ് എന്ന പദവിയിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തു. വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനാണ് ഫിലിപ്പൈന്‍സില്‍ നിന്നുള്ള കാര്‍ഡിനല്‍ ടാഗ്ലെ. മാര്‍പാപ്പയാകാന്‍ സാദ്ധ്യതയുള്ളവരുടെ കൂട്ടത്തില്‍ ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളയാളാണ് അദ്ദേഹം. വൈദികര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനാണ് കാര്‍ഡിനല്‍ ബിഷപ്പായി ഉയര്‍ത്തപ്പെട്ട അടുത്തയാളായ കാര്‍ഡിനല്‍ ബെന്യാമിനോ സ്റ്റെല്ല.

മെത്രാന്മാര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ സെക്രട്ടറിയാണ് വൈസ് കമെര്‍ലെംഗോ ആയി നിയമിക്കപ്പെട്ട ആര്‍ച്ചുബിഷപ് മൊന്‍റാനാരി. വത്തിക്കാന്‍ അല്മായ-കുടുംബ-ജീവന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനാണ് ഇപ്പോള്‍ കമെര്‍ലെംഗോ.

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26