International

മാര്‍പാപ്പയ്ക്കു പുതിയ പേഴ്‌സണല്‍ സെക്രട്ടറി

sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയായി ഫാ. ഫാബിയോ സലെര്‍ണോയെ നിയമിച്ചു. മോണ്‍. യോവോന്നിസ് ഗെയ്ഡിനു പകരമായാണ് 41 കാരനായ ഫാ. സലെര്‍ണോ ചുമതലയേറ്റെടുക്കുക. ഈജിപ്തിലെ കെയ്‌റോയില്‍ ജനിച്ചുവളര്‍ന്ന കോപ്റ്റിക് കത്തോലിക്കാ വൈദികനായ മോണ്‍. ഗെയ്ഡ് മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയാകുന്ന ആദ്യത്തെ പൗരസ്ത്യ കത്തോലിക്കാ സഭാംഗമായിരുന്നു. സുന്നി മുസ്ലീങ്ങളുടെ പരമോന്നത മതപണ്ഡിതനായ ഈജിപ്തിലെ അല്‍ അസ്ഹര്‍ ഇമാമും മാര്‍പാപ്പയും ചേര്‍ന്ന് അബുദാബിയില്‍ വച്ച് ഒപ്പുവച്ച മാനവസാഹോദര്യ രേഖയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ഉന്നത സമിതിയിലാണ് മോണ്‍. ഗെയ്ഡ് ഇനി പ്രവര്‍ത്തിക്കുക. ഇറ്റലി സ്വദേശിയാണ് വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന പുതിയ സെക്രട്ടറി.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍