ജെയിംസ് കെ സി മണിമല സാഹിത്യ അവാര്‍ഡ് ബ്രിട്ടോ വിന്‍സെന്റിന്

ജെയിംസ് കെ സി മണിമല സാഹിത്യ അവാര്‍ഡ് ബ്രിട്ടോ വിന്‍സെന്റിന്
Published on

കൊച്ചി: ജെയിംസ് കെ സി മണിമല സ്മാരക സാഹിത്യ അവാര്‍ഡ് ചവിട്ടുനാടക രചയിതാവ് ബ്രിട്ടോ വിന്‍സെന്റിന്. 11,111 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 16 ന് വൈകുന്നേരം 5.30 ന് പാലാരിവട്ടം പി ഒ സി യില്‍ നടക്കുന്ന ചടങ്ങില്‍ കെ സി ബി സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നല്‍കുമെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റിന്‍ മില്‍ട്ടണ്‍ അറിയിച്ചു.

നിരവധി ചവിട്ടു നാടകങ്ങള്‍ രചിച്ച ബ്രിട്ടോ വിന്‍സെന്റ് തന്റെ രചനകളിലൂടെ ചവിട്ടു നാടക കലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

കെ സി ബി സി മീഡിയ കമ്മീഷന്‍ ജെയിംസ് കെ സി മണിമലയുടെ കുടുംബാംഗങ്ങളുമായി സഹകരിച്ചാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org