പതിനൊന്നാമത് ചാവറ ക്രിസ്‌തുമസ്‌ കരോൾ സംഗീത മത്സരം 19 ന്

പതിനൊന്നാമത് ചാവറ ക്രിസ്‌തുമസ്‌ കരോൾ സംഗീത മത്സരം 19 ന്
Published on

കൊച്ചി : ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ക്രിസ്‌തുമസ്‌ കരോൾ സംഗീത മത്സരം ഡിസംബർ 19 ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. ഒന്നാം സമ്മാനം 20000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും നൽകുന്നു.

അതോടൊപ്പം 7 മികച്ച ഗ്രൂപ്പിന് 1000 രൂപ വീതം പ്രേത്യക  സമ്മാനവും ഉണ്ടായിരിക്കും. ഓരോ ഗ്രൂപ്പുൽ കുറഞ്ഞത് 7 പേരും കൂടിയത് 15 അംഗങ്ങൾക്കും പങ്കെടുക്കാം. സ്‌റ്റേജ്  സെറ്റിങ് ഉൾപ്പെടെ 7 മിനിട്ടാണ് കരോൾ ഗാന സമയം. മലയാളത്തിലോ   ഇംഗ്ലീഷിലോ ഗാനങ്ങൾ അവതരിപ്പിക്കാം.

 ഡ്രസ്സ് കോഡിനും സ്റ്റേജ് സെറ്റിങ്ങിനും പ്രേത്യേക മാർക്ക് ഉണ്ടാകും.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 94000 68680 / 6 നമ്പറിൽ വിളിക്കാവുന്നതാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org