

കൊച്ചി: നിയമം കൊണ്ടുമാത്രം മനുഷ്യാവകാശം നടപ്പിലാവില്ലെന്നും, അവകാശങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും കണ്‍സ്യൂമര്‍ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു അഭിപ്രായപ്പെട്ടു. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (KAPS), സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന്‍ (SEVA), സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി (CCRRA) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊച്ചിയിലെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയക് എലിയാസ് വോളണ്ടറി അസോസിയേഷന്‍ (SEVA) സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ സി എം ഐ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സ്റ്റേറ്റ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗവുമായ ഡോ. എം പി ആന്റണി മോഡറേറ്റര്‍ ആയിരുന്നു. പ്രജ്‌ന റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍, ഡോ. പ്രസാദ് എം ഗോപാല്‍, മുന്‍ വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ മിസ്.
സൈന കെ ബി, സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഡിഫറെന്റ്‌ലി ഏബിള്‍ഡ് ഓഫ് കേരള പ്രസിഡന്റ്, ഫാ. മാത്യു കിരിയാന്തന്‍ സ എം ഐ, കേരള പോസിറ്റീവ് വിമണ്‍ നെറ്റ്‌വര്‍ക്ക് (KPWN) മുന്‍ പ്രസിഡന്റ്, മിസ്. ബിന്ദു പി ബി, കേരള സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് മെമ്പര്‍ സിസ്റ്റര്‍ മെറിന്‍ സി എം സി, സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി (CCRRA) പ്രസിഡന്റ് അഡ്വ. സന്ധ്യ രാജ് എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി ഡയറക്ടര്‍ ഫാ. ബിജു വടക്കേല്‍ സി എം ഐ, കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് എറണാകുളം ചാപ്റ്റര്‍ വൈസ് പ്രസിഡന്റും ജുവനൈല്‍ ജസ്റ്റിസ് മെമ്പറുമായ പി നളിനി, പ്രസിഡണ്ട് ഡോ. ഷാലി എം ഒ, സെക്രട്ടറി വിറ്റില്‍ നിക്‌സണ്‍ എന്നിവര്‍ സംസാരിച്ചു.