International

വത്തിക്കാന്‍ ആരോഗ്യ നിധിക്കു പുതിയ മേധാവി

sathyadeepam

വത്തിക്കാന്‍ ആരോഗ്യ നിധിയുടെ ഡയറക്ടറായി ഇറ്റാലിയന്‍ സര്‍ജനായ ജോവാന്നി ബാറ്റിസ്റ്റ യെ ഫ്രാന്‍സിസ് നിയമിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയില്‍ 20 വര്‍ഷത്തിലേറെയായി സേവ നം ചെയ്യുന്ന ഡോ. ബാറ്റിസ്റ്റ 72 കാരനാണ്. 1981 ല്‍ വെടിയേറ്റതിനെ തുടര്‍ന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ശസ്ത്രക്രിയ ചെയ്ത സംഘത്തില്‍ അംഗമായിരുന്നു അദ്ദേഹം. വത്തിക്കാന്‍ ജീവനക്കാര്‍ക്കുവേണ്ടിയുള്ള ആരോഗ്യപരിചരണസംവിധാനമാണ് വത്തിക്കാന്‍ ആരോഗ്യനിധി. സഭയുടെ സാമൂഹ്യപ്രബോധനത്തിന് അനുസൃതമായ ആരോഗ്യ പരിചരണ സംവിധാനമാണ് ഇതെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു.

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും