International

മതംമാറ്റം: നേപ്പാളില്‍ നാലു ക്രിസ്ത്യന്‍ വനിതകള്‍ അറസ്റ്റില്‍

Sathyadeepam

ദളിതരെയും നാടോടികളെയും നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്തു എന്നാരോപിച്ചു നാലു ക്രിസ്ത്യന്‍ വനിതകളെ നേപ്പാളില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ടു പേര്‍ ജപ്പാന്‍ പൗരന്മാരും രണ്ടു പേര്‍ നേപ്പാളികളുമാണ്. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ചു മതംമാറ്റത്തിനു നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. നിര്‍ബന്ധിത മതംമാറ്റം നേപ്പാളില്‍ കുറ്റകൃത്യമാണ്. നേപ്പാളിലെ 2.9 കോടി ജനങ്ങളില്‍ 1.5% മാത്രമാണു ക്രിസ്ത്യാനികള്‍. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളും ക്രൈസ്തവരായ വിദേശികളെ രാജ്യത്തിനു പുറത്താക്കുന്നതുമെല്ലാം നേപ്പാളില്‍ വര്‍ദ്ധിച്ചു വരുന്നതായാണു റിപ്പോര്‍ട്ടുകള്‍.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി